newsChennai

ചിരഞ്ജീവി ചിത്രം 'വിശ്വംഭര' അഷിക രംഗനാഥ്‌ പ്രധാന വേഷത്തിലെത്തുന്നു

ശബരി
Published May 25, 2024|

SHARE THIS PAGE!
ചിരഞ്ജീവിയുടെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രം വിശ്വംഭരയിൽ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. വൻ ക്യാൻവാസിലാണ് യു വി ക്രിയേഷൻസ് സിനിമ ഒരുക്കുന്നത്.

ചിത്രത്തിൽ അഷിക രംഗനാഥ്‌ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പ്രധാന അപ്‌ഡേറ്റ്. 'നാ സാമി രംഗ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ആവേഷത്തിലാഴ്ത്തിയ നായിക ഇപ്പോഴിതാ വിശ്വംഭരയിൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

തൃഷ കൃഷ്ണനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങളും വേഷമിടുന്നു. വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിർമാതാക്കൾ. 2025 ജനുവരി 10ന് ചിത്രം തീയേറ്റയറുകളിലെത്തും. മ്യുസിക്ക് - എം എം കീരവാണി, ഛായാഗ്രഹണം - ചോട്ടാ കെ നായിഡു, പി ആർ ഒ - ശബരി

Related Stories

Latest Update

Top News

News Videos See All