news

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഐഡി' യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി...

പി ശിവപ്രസാദ്
Published Sep 08, 2024|

SHARE THIS PAGE!
എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.

കലാഭവൻ ഷാജോൺ, ജോണി ആന്റണി,  ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു

ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് ചിത്രത്തിൻെറ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

പ്രൊജക്ട് ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാൽ സാദിഖ്, ബി.ജി.എം: വില്യം ഫ്രാൻസിസ്, എഡിറ്റർ: റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർ: ടിജോ തോമസ്, ആർട്ട്: വേലു വാഴയൂർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: രാംദാസ്, വി.എഫ്.എക്സ്: ഷിനു മഡ്ഹൗസ്, എസ്.എഫ്.എക്സ്: നിഖിൽ സെബാസ്റ്റ്യൺ, ഫിനാൻസ് കൺട്രോളർ: മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, സൗണ്ട് മിക്സിംങ്: അജിത്ത് എ ജോർജ്, ട്രെയിലർ കട്ട്സ് : ഹരീഷ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് & ഡിസൈൻസ്: ജിസ്സൻ പോൾ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: റിച്ചാർഡ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം കേരളത്തിൽ തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All