newsകൊച്ചി

“ആന്റണി”യുടെ ഡിജിറ്റൽ അവകാശം “അൾട്ര" മീഡിയ എന്റർടൈൻമെന്റിന്

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 12, 2024|

SHARE THIS PAGE!
സിനിമാ, വിനോദരംഗത്ത് സുപരിചിതരായ ഐൻസ്റ്റീൻ മീഡിയയും മുംബൈയിൽനിന്നുള്ള അൾട്രാ മീഡിയ ആൻഡ് എന്റെർറ്റൈന്മെന്റും കൈകോർക്കുന്നു. ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജിനെ നായകനാക്കി ഐൻസ്റ്റീൻ മീഡിയ നിർമിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം “ആന്റണി”യുടെഡിജിറ്റൽ പകർപ്പവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിക്കൊണ്ടാണ് ദക്ഷിണേന്ത്യയിലേക്കുള്ള അൾട്രയുടെ വരവ്. വരും വർഷങ്ങളിൽ ഐൻസ്റ്റീൻ മീഡിയയും അൾട്രയും മലയാളത്തിലും തമിഴിലും സിനിമകൾ നിർമ്മിക്കാൻ പരസ്പരം സഹകരിക്കും. വരാനിരിക്കുന്ന സിനിമകൾക്ക് വലിയ തോതിൽ റീച്ച് ഉറപ്പ് വരുത്തുന്നതിന് അൾട്രയും ഐൻ‌സ്റ്റൈൻ മീഡിയും തമ്മിലുള്ള അസോസിയേഷൻ  വഴി സാധ്യമാകുമെന്നും, അൾട്ര ഇത് നിറവേറ്റുന്നതിനായി ഒരു മെഗാ OTT പ്ലാറ്റ്‌ഫോമുമായി പാർട്ണർഷിപ്പിന് തയ്യാറെടുക്കുന്നതായും  അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഉയർന്ന നിലവാരമുള്ളതും സാംസ്‌കാരിക വൈവിധ്യം നിറഞ്ഞതുമായ സിനിമകൾ കൂടുതൽപ്രേക്ഷകരിലെത്തിക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. രാജ്യത്തിൻറെ വിവിധഭാഗങ്ങളിലും വിവിധ ഭാഷകളിലും കലാമൂല്യമുള്ള പുതിയ കഥകൾ കണ്ടെത്തി സിനിമയാക്കാനും ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് ഐൻസ്റ്റീൻ മീഡിയയുടെ സി.ഇ.ഒ ഐൻസ്റ്റീൻ സാക് പോൾ പറഞ്ഞു. രാജ്യത്തെ വിനോദ രംഗത്ത് സ്വാഗതാർഹമായ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ആണ് ഈ കൂടിച്ചേരൽ കൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം ദക്ഷിണേന്ത്യൻ സിനിമാവിപണിയിൽ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞതിന്റെ പ്രത്യാശയിലാണ് അൾട്രാ മീഡിയ അധികൃതരും. മലയാളവും തമിഴും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള സിനിമകളെ കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൾട്രാമീഡിയ ആൻഡ് എന്റെർറ്റൈന്മെന്റിന്റെ സിഇഒ സുശീൽകുമാർ അഗർവാൾ പറഞ്ഞു. ദേശീയതലത്തിൽ എല്ലാ വിഭാഗംപ്രേക്ഷകർക്കും അടുത്തറിയാൻ സാധിക്കുന്ന സിനിമകൾ നിർമിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

രണ്ടുകമ്പനികളും ഏതാനും പുതിയ സിനിമകളിൽ സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദക്ഷിണേന്ത്യയിലെ രണ്ട് വൻ സിനിമാനിർമാണ കമ്പനികൾ ഒത്തൊരുമിക്കുന്നതോടെ, പ്രേക്ഷകർക്ക്  അന്തർദേശീയ നിലവാരമുള്ള വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ ആസ്വദിക്കാനാകും എന്നുറപ്പാണ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All