posterകൊച്ചി

നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന "ഗന്ധർവ"ടൈറ്റിൽ പുറത്തിറക്കി

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 15, 2024|

SHARE THIS PAGE!
റീമ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോർട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. "ഗന്ധർവ" എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമനസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളം ആണ്. ഗന്ധർവ്വന്റെയും സുന്ദരിയായ ഒരു പെൺകുട്ടിയുടെയും ആകസ്മികമായ കണ്ടു മുട്ടൽ അതിമനോഹരമായി രചിച്ചിരിക്കുന്നത് മൃദുൽ ജോർജ് ആണ്.ഒരു ഗ്യാപിന് ശേഷം റിമ കല്ലിങ്കൽ അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ചു എത്തുന്ന ചിത്രമാണ് ഗന്ധർവ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റീമയുടെ ജന്മദിനമായ ജനുവരി 18നു റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മ്യൂസിക്കിനും വിഷ്വൽസിനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പർമർ ആണ്. ജോ പോളിന്റെ വരികൾക്ക് നിക്സ് ലോപ്സ് സംഗീത സംവിധാനം നിർവഹിച്ച് കെ എസ് ഹരിശങ്കർ ഗാനം ആലപിച്ചിരിക്കുന്നു. പ്രൊജക്റ്റ്‌ ഡിസൈനർ റിമോഷ് എം. എസ്, ആർട്ട്‌ ഡയറക്ടർ പ്രദീപ് എം വി,കളറിസ്റ്റ് ലിജു പ്രഭകർ,ചീഫ് അസോസിയേറ്റ് ഫ്രാൻസിസ് ജോസഫ് ജീര,ഫാഷൻ സ്റ്റൈലിസ്റ്റ് അഫ്ഷീൻ ഷാജഹാൻ, മേക്കപ്പ് ഫർസാന സുൽഫിക്കർ,ജെന്നി ലുക്സ്,വിഷ്വൽ എഫക്ടസ് ടിഎംഇഎഫ്എക്സ്,പോസ്റ്റേഴ്സ് മോഹിത് ശ്യാം, ഡിജിറ്റൽ ബ്രാൻഡിംഗ് ഫ്രൈഡേ പേഷ്യന്റ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Related Stories

Latest Update

Top News

News Videos See All