newsകാലിക്കറ്റ്

പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന മാവോയിസ്റ്റ് ആദ്യ പ്രദർശനം ഫെബ്രുവരി 7ന്

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Feb 04, 2024|

SHARE THIS PAGE!
മിനിമൽ സിനിമയുടെ ബാനറിൽ പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മാവോയിസ്റ്റ്. ന്യൂവേവ് ഫിലിം സ്കൂളിന്റെ നിർമാണ പങ്കാളിത്തത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്. സിനിമയുടെ ആദ്യ പ്രദർശനം ഫെബ്രുവരി 7ന് വൈകീട്ട് 8 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐറിസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

എഡിറ്റിങ്: അക്ഷയ് ജോസ്, ശബ്ദം: ഷൈജു എം. കാമറ: പ്രതാപ് ജോസഫ്‌, ആനന്ദ് പൊറ്റക്കാട്, ഗിരീഷ് രാമൻ, സായന്ത് പേരാമ്പ്ര. ദൃശ്യകവിത: പ്രതീഷ് എം.പി. പാട്ടുകൾ: കുറ്റിച്ചൂളൻ ബാൻഡ്. വരികൾ: ശരത് ബുഹോ.
അഭിനേതാക്കൾ: രതീഷ് സുന്ദർ, ശരത് ബുഹോ, സാന്ദ്ര, ആസാദ്, റിജിൽ, വാസു നടുവണ്ണൂർ, ഐറിഷ് വത്സമ്മ, കെവിൻ ഷുഹൈബ്, ജോബിൻ ജോർജ്. ഫസ്റ്റ് കട്ട്: അശ്വിൻ രാജ്,  ജിജു ഗോവിന്ദൻ. ക്രിയാത്മക സഹകരണം: അപർണ ശിവകാമി, ആന്റണി ജോർജ്, ശുഐബ് ചാലിയം, വിപുൽ.

Related Stories

Latest Update

Top News

News Videos See All