new-releaseകൊച്ചി

വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന 'നടന്ന സംഭവം' ജൂൺ 21ന് തിയറ്ററുകളിലേക്ക്

മഞ്ജു ​ഗോപിനാഥ്
Published Jun 13, 2024|

SHARE THIS PAGE!
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടിനും ഇപ്പോൾ നല്ല സമയമാണ്. ബിജു മേനോന്റെ തലവൻ ഹിറ്റാണ്. സുരാജിന്റെ ​ഗർർ എന്ന ചിത്രത്തിനും ഏറെ പ്രതീക്ഷകളുണ്ട്. അതിനാൽ തന്നെ ഇവർ രണ്ടുപേരും ഒന്നിക്കുമ്പോൾ എന്തെങ്കിലുമൊക്കെ സംഭവിക്കും എന്നുറപ്പാണ്. അതാണ് ജൂൺ 21ന് കേരളത്തിലെ തിയറ്ററുകളിൽ ചിരിപടർത്താൻ എത്തുന്ന നടന്ന സംഭവം എന്ന ചിത്രം. 

ചിത്രത്തിന്റെതായി ടീസറും രണ്ട് ക്യരാക്ടർ ടീസറും ഒരു പ്രമോഷണൽ പാട്ടുമാണ് പുറത്ത് വന്നത്. ഇതിൽ നിന്നും സിനിമ ഫൺ ഫാമിലി ജോണറിൽ ഉള്ളതാണെന്ന് മനസിലാകുന്നുണ്ട്. ഒരു വില്ല കമ്യൂണിറ്റിയിലേക്ക് പുതിയതായി എത്തിച്ചേരുന്ന ഉണ്ണിയേട്ടനും ഭാര്യയും മകളുമടങ്ങുന്ന കുടുംബം. അവരുടെ അയൽക്കാരൻ അജിത്തിനാകട്ടെ ഉണ്ണിയെ അത്ര ഇഷ്ടമായിട്ടില്ല. പക്ഷെ അവിടുത്തെ സ്ത്രീകൾക്ക് മുഴുവൻ ഉണ്ണിയേട്ടനെ വലിയ കാര്യമാണ്. ഇത് അജിത്തിനും സുഹൃത്തുക്കൾക്കും അത്ര രസിക്കുന്നുമില്ല. അത് അവിടെയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് പുറുത്തു വന്ന വീഡിയോകളിൽ നിന്നും മനസിലാകുന്നത്. ഉണ്ണിയായി ബിജു മേനോനും അജിത്തായി സുരാജും വേഷമിടുന്നു.

മറഡോണ എന്ന ശ്രദ്ധേയമായ ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന നടന്ന സംഭവം നിർമ്മിക്കുന്നത്   മെക്സിക്കൻ‌ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേർന്നാണ്.  കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ​ഗോപിനാഥനാണ് നടന്ന സംഭവം എഴുതിയിരിക്കുന്നത്. ഛായാ​ഗ്രഹണം മനേഷ് മാധവൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ. സം​ഗീതം അങ്കിത് മേനോൻ.

ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്റണി, സുധി കോപ്പ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.  നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ- സൈജു ശ്രീധരൻ, ടോബി ജോൺ,  എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിം​ഗ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാർ, സ്റ്റിൽ- രാഹുൽ എം സത്യൻ, കളറിസ്റ്റ്- രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ- മഞ്ജു ​ഗോപിനാഥ്, വിഎഫ്എക്സ്- ടീം മീഡിയ, ഡിസൈൻ- യെല്ലോ ടൂത്ത്, പിആർ& മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All