new-releaseകൊച്ചി

സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന 'റേച്ചൽ' ജനുവരി പത്തിന്.

എ എസ് ദിനേശ്
Published Dec 05, 2024|

SHARE THIS PAGE!
പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ" ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കൂന്നു.
അഞ്ചു ഭാഷകളിലായി  ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന,
വന്ദിത,ജാഫർ ഇടുക്കി, പോളി വത്സൻ, ജോജി, വിനീത് തട്ടിൽ,  രാധിക തുടങ്ങിയ  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം,രാജൻ ചിറയിൽ,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'റേച്ചലി' ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ്  ഫിലിപ്പ്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,ഷെമി ബഷീർ, ഷൈമ മുഹമ്മദ്‌ ബഷീർ, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം,ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി എം, കഥ- രാഹുൽ മണപ്പാട്ട്, സംഗീതം, ബിജിഎം-  ഇഷാൻ ചാബ്ര, സൗണ്ട് ഡിസൈൻ - ശ്രീ ശങ്കർ, മിക്സിങ് - രാജകൃഷ്‌ണൻ. എം. ആർ,എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ- സുജിത് രാഘവ്, ആർട്ട്-റസ്നേഷ് കണ്ണാടികുഴി,മേക്കപ്പ്- രതീഷ് വിജയൻ, കോസ്റ്റൂംസ്-ജാക്കി,
സ്റ്റിൽസ്- നിദാദ് കെ.എൻ, പരസ്യക്കല- ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ്- വിഷ്ണു  ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ-ഷിജോ ഡൊമനിക്, ആക്ഷൻ- പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ- ശ്രീശങ്കർ, സൗണ്ട് മിക്സ്- രാജാകൃഷ്ണൻ എം ആർ,  പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സക്കീർ ഹുസൈൻ, പി ആർ ഒ- എ എസ് ദിനേശ്,

Related Stories

Latest Update

Top News

News Videos See All