newsചെങ്ങന്നൂർ

സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ഉണ്ണി ആറന്മുള (83) അന്തരിച്ചു.

M7news
Published Apr 11, 2024|

SHARE THIS PAGE!
ചെങ്ങന്നൂർ വെള്ളാവൂരിലെ ലോഡജ് മുറിയിൽ ഇന്നലെ വൈകിട്ട് കുഴഞ്ഞു വീണ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടയാറന്മുള്ള കൈപ്പള്ളിൽ കുടുംബത്തിൽ ജനിച്ച ഉണ്ണി ആറന്മുള സൈനിക ജോലി രാജി വച്ചാണ് സിനിമയിൽ എത്തുന്നത് .

മുകേഷ് നായകനായ സ്വർഗ്ഗം , മമ്മൂട്ടി , രതീഷ് , ഉർവശി (ആദ്യ ചിത്രം )എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എതിർപ്പുകൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്‌ .

സിനിമയിൽ ഗാനരചയിതാവായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. സ്വർഗം, വണ്ടിച്ചക്രം തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Related Stories

Latest Update

Top News

News Videos See All