newsതിരുവനന്തപുരം

ഡോ: എ.പി. മജീദ് ഖാൻ അനുസ്മരണം 24 ന്

Webdesk (tvm)
Published Jan 21, 2026|

SHARE THIS PAGE!
നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ:എ.പി. മജീദ് ഖാൻ്റെ നിര്യാണത്തിൽ തിരുവനന്തപുരം പൗരാവലിക്കു വേണ്ടി പ്രേംനസീർ സുഹൃത് സമിതി അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബ് പ്രസ്മീറ്റ് ഹാളിൽ നടക്കുന്ന അനുസ്മരണത്തിൽ മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു മതമൈത്രി പ്രാർത്ഥന ഗീതം ചൊല്ലും. വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ചെയർമാൻ ഇമാം ഉവൈസ് അമാനി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതിതിരുനാൾ, ലൂതറൻ സഭ ബിഷപ്പ് റവ. ഡോ: റോബിൻസൺ എന്നിവർ സർവ്വമത പ്രാർത്ഥന നടത്തും.   എയർ ട്രാവൽ എൻ്റർപ്രൈസസ് ചെയർമാൻ ഇ. എം. നജീബ് അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണം മുൻ മന്ത്രി എം.എം. ഹസ്സൻ ഉൽഘാടനം ചെയ്യും. മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഉഷാകുമാരി, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ: സുരേഷ്, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം പ്രൊഫ: തോന്നയ്ക്കൽ ജമാൽ, ഡോ:എം.ആർ. തമ്പാൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ, കലാപ്രേമി ബഷീർ, ചലച്ചിത്ര സംവിധായകരായ ബാലുകിരിയത്ത്, ടി.എസ്.സുരേഷ് ബാബു,വയലാർ രാമവർമ്മ സാംസ്ക്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ,സമിതി വർക്കിംഗ് പ്രസിഡൻ്റ് എം.എച്ച്. സുലൈമാൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All