articleതിരുവനന്തപുരം

സ്വരരാഗ മൈത്രീ ഭാവമായ് ഡോ. വാഴമുട്ടം ചന്ദ്രബാബു.

റഹിം പനവൂർ
Published Mar 12, 2025|

SHARE THIS PAGE!
തിരുവനന്തപുരം: മതമൈത്രിസംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മുപ്പത് ദിന റമദാൻ വ്രതം മതമൈത്രി സംഗീത ആലാപനത്തിന്റെ ഉപാസനയും ഉപവാസവുമാണ്. വിവിധ സംഘ ടനകളിലും പള്ളികളിലും  നടക്കുന്ന ഇഫ്താർ സംഗമങ്ങളിൽ  ഇസ്ലാമിക കീർത്തനങ്ങൾ പാടാനും അതിഥിയായി  പങ്കെടുക്കാനും വിശിഷ്ട ക്ഷണിതാവാണ് ഡോ. ചന്ദ്രബാബു.ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയായ അനന്തപുരിയുടെ ഈ സംഗീതജ്ഞൻ  നൂറിൽപ്പരം  ക്രിസ്ത്യൻ കീർത്തനങ്ങളും ഇസ്ലാമിക കീർത്തനങ്ങളും ഹൈന്ദവ കീർത്തനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. പതിമൂന്നോളം വർണ്ണങ്ങൾ തില്ലാനകളും ഇതിൽ ഉൾപ്പെടും. മതമൈത്രി സംഗീത ആലാപനത്തിൽ മോശ വാത്സലം ശാസ്ത്രികൾ, കൈതപ്രം ദാമോദരൻ  നമ്പൂതിരി, പൂവച്ചൽ ഖാദർ, കെ.ജയകുമാർ, പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവി,  കണിയാപുരം ബദറുദീൻ മൗലവി, വിഴിഞ്ഞം സെയ്ദ് മുസലിയാർ, പ്രഭാവർമ്മ,
ബി. കെ ഹരിനാരായണൻ,എം.പി മനേഷ്,രാജീവ്‌ ആലുങ്കൽ, ജോർജ് ഓണക്കൂർ,ബി. ടി അനിൽകുമാർ സ്വാമി അശ്വതി തിരുനാൾ, വിനോദ് വൈശാഖി, ഡോ.പ്രമോദ് പയ്യന്നൂർ, ഷൈജു മുണ്ടക്കൽ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,വിജു ശങ്കർ, തെക്കൻസ്റ്റാർ ബാദുഷ, പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, പനച്ചമൂട് ഷാജഹാൻ, റഹിം പനവൂർ, സബീർ തിരുമല, വിജു ശങ്കർ, മുഹമ്മദ് റാഷിത്, സൈനുലാബ്ദീൻ വിഴിഞ്ഞം,അയൂബ്ഖാൻ, വിഭുകൃഷ്ണൻ, ദീപക് പോൾ, റഫീഖ് ഇല്ലിക്കൽ തുടങ്ങിയ ഗാനരചയി താക്കളും കവികളും എഴുതിയ വരികൾ ചദ്രബാബു  മനോഹര കീർത്തനമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. 


കർണ്ണാക സംഗീതത്തിന്റെ രാഗ താള പാരമ്പര്യം മുറുകെ പിടിച്ച് മതമൈത്രി സംഗീത ശാഖയ്‌ക്ക് പുതിയ രൂപവും ഭാവവും നൽകിയ  സംഗീത പദ്ധതി പ്രാവർത്തികമായിട്ട്  ഒരു വ്യാഴവട്ടം തികയുന്നുവെന്ന് ഡോ. വാഴമുട്ടം ചന്ദ്രബാബു പറഞ്ഞു. പതിനഞ്ച് മണിക്കൂർ തുടർച്ചയായി മതമൈത്രി സംഗീത സദസ്  തിരുവനന്തപുരം വൈ എം സി എ യിൽ  അവതരിപ്പിച്ചിട്ടുണ്ട്.ആറ്റുകാലിൽ പുതുവത്സര സംഗീത സദസ്  ഇരുപത്തി ഏഴ് വർഷമായി അവതരിപ്പിക്കുന്നു. ഓരോ വർഷവും ഓരോരോ മൃദംഗവിദ്വാന്മാർ വായിച്ചു എന്നുള്ള പ്രത്യേകതയുമുണ്ട്. പൂവാർ സെൻറ് നികോളാസ് ചർച്ചിൽ ഏഴ് വർഷം തുടർച്ചയായി ക്രിസ്ത്യൻ സംഗീത സദസ്സും വാഴമുട്ടം തുപ്പനത്തു കാവിൽ തുടർച്ചയായി ഇരുപത്തിമൂന്നു വർഷവും പാടി  ഡോ. വാഴമുട്ടം ചന്ദ്രബാബു  സംഗീതയാത്ര തുടരുന്നു.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All