newsതിരുവനന്തപുരം

ബിഗ്‌ബോസ് ജേതാവ് ജിന്റോ പ്രധാന വേഷത്തിലെത്തുന്ന 'സ്വപ്നസുന്ദരി'

റഹിം പനവൂർ (PH : 9946584007)
Published Jul 01, 2024|

SHARE THIS PAGE!
ടിവി റിയാലിറ്റി ഷോ ബിഗ്ബോസ് സീസൺ 6 ലെ ജേതാവ് ജിന്റോ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് സ്വപ്നസുന്ദരി.
എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൺസാ വിഷ്വൽ മീഡിയ, സെന്റ്മേരീസ് അസോസിയേറ്റ്‌സ് 
 പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാം 
ബി. റ്റി, സുബിൻ ബാബു,ഷാജു 
 സി. ജോർജ്  എന്നിവർ 
ചേർന്ന് നിർമിച്ച ചിത്രം കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്നു.
 മഞ്ചാടിക്കുന്ന് എന്ന ഗ്രാമം ഭരിക്കുന്നത് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് തേക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്ക റിയയും ചേർന്നാണ്. ഗ്രാമത്തിൽ സ്ത്രീകളുടെ മരണം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നു. അവിടേയ്‌ക്ക് ഒരു പെൺകുട്ടിയെ അന്വേഷിച്ച് ഷാനു എന്ന മോഡല്‍ എത്തുന്നു. തുടർന്നുണ്ടാകുന്ന സസ്പെൻസ് രംഗങ്ങളിലൂടെ കഥ വികസിക്കുന്നു.


 കഥ : റോയിറ്റ, കുമാർ സെൻ. തിരക്കഥ:സീതു ആൻസൺ. സംഭാഷണം : സീതു ആൻസൺ,കെ.ജെ.ഫിലിപ്പ്‌.
  ജിന്റോ, ഡോ. രജിത്കുമാർ, സാനിഫ് അലി, ശ്രീറാം മോഹൻ, സാജിദ് സലാം,ഡോ. ഷിനു ശ്യാമളൻ, ദിവ്യ തോമസ്, ഷാർലറ്റ് സജീവ്, ഷാരോൺ സഹിം, മനീഷ മോഹൻ, ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സ്വാമി ഗംഗേഷാനന്ദ, നിഷാദ് കല്ലിങ്ങൽ, ബെന്നി പുന്നാരം, സാബുകൃഷ്ണ, സണ്ണി അങ്കമാലി, ബാലസൂര്യ, അജയ് പുറമല, ഫിറോസ് ബാബു, രമേഷ് ആനപ്പാറ, ആഷിഖ്, ഷിബു ഇച്ചാമഠം, സൈജു വാതുക്കോടത്ത്, വിജയൻ കോടനാട്, ബഷീർ മൊയ്‌തീൻ, അബു പട്ടാമ്പി, മുഹമ്മദ്‌ പെരുമ്പാവൂർ, രാജേഷ് സോമൻ, ഷെമീർ ബാബു, ഷാൻസി സലാം, അന്ന ഏയ്ഞ്ചൽ, ജാനകിദേവി, ആര്യ ജയൻ, രാജി തോമസ്, രാജി മേനോൻ, അമ്പിളി ഉമാ മഹേശ്വരി, അഫ്രിൻ വാക്കയിൽ, നസ്രിൻ, പീലികൃഷ്ണ  എന്നിവരാണ് പ്രധാന താരങ്ങൾ.
ജോൺ സക്കറിയ എന്ന കഥാപാത്രത്തെയാണ് ജിന്റോ അവതരിപ്പിക്കുന്നത്.


 ഛായാഗ്രഹണം : റോയിറ്റ, സനൂപ്, എഡിറ്റർ : ഗ്രേയ്സൺ എ സിഎ.
പ്രൊഡക്ഷൻ കൺട്രോളർ : ഷാൻസി സലാം.ആർട്ട്‌:  സണ്ണി  സംഘമിത്ര. 
കൊറിയോഗ്രാഫർ:  ബിനീഷ്  കുമാർ  കൊയിലാണ്ടി. മേക്കപ്പ്  : ഷിനു  ഓറഞ്ച്. ഗാനരചന : സുദർശൻ പുത്തൂർ, സുഭാഷ് ചേർത്തല, ജെറിൻ രാജ് കുളത്തിനാലൻ, ഹംസ കുന്നത്തേരി, ഫെമിൻ ഫ്രാൻസിസ്. സംഗീത സംവിധാനം: അജിത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണൻ , ഫെമിൻ ഫ്രാൻസിസ്. ഗായകർ : നജീം അർഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ദാർത്ഥ്ശങ്കർ , ഇമ്രാൻഖാൻ, അരുൺ സി. ഇടുക്കി,ശോഭ ശിവാനി, ദേവാനന്ദ രാജേഷ് മേനോൻ, മിഥുന്യാ ബിനീഷ്. അസോസിയേറ്റ് ഡയറക്ടർമാർ : മധു ആർ.പിള്ള മുഹമ്മദ് സാജിദ്, ആഷിഖ്, ക്രിസ് ജോൺ. പ്രോജക്റ്റ്‌  ഡിസൈനർ: ഫാത്തിമ  ഷെറിൻ. 
കോസ്റ്റ്യൂം:അന്നാമച്ചി.
ഡി ഐ, സ്റ്റിൽസ് : ഗോൾഡൻ ഫ്രെയിംസ്. പിആർഒ : റഹിം പനവൂർ. ലൊക്കേഷൻ മാനേജർ :അലക്സ് പെറോട്ടി.ആക്ഷൻ : ജിന്റോ ബോഡി ക്രാഫ്റ്റ്,മധു ആർ.പിള്ള ഗ്രേയ്സൺ.
  പൂപ്പാറ,മൂന്നാർ, തലയോലപ്പറമ്പ്, ആലുവ, മസ്കറ്റ്,അബുദാബി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. നവംബർ 15 ന് ചിത്രം തിയേറ്ററുകളിലെത്തും.  

റഹിം പനവൂർ 
പിആർഒ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All