newsതിരുവനന്തപുരം

മാൾ ഓഫ് ട്രാവൻകൂറിന്റെയും വെള്ളയമ്പലം ടി. എം. സി. മൊബൈൽ ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ 'ഈദ് നിലാവ്' കലോത്സവം നടന്നു

Webdesk
Published Jun 19, 2024|

SHARE THIS PAGE!
തിരു :മാൾ ഓഫ് ട്രാവൻകൂറിന്റെയും വെള്ളയമ്പലം ടി. എം. സി. മൊബൈൽ ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ പെരുനാൾ ദിനത്തിൽ മാൾ ഓഫ് ട്രാവൻകൂറിൽ ഈദ് നിലാവ് കലാപരിപാടികൾ നടത്തി .  ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ ഉത്ഘാടനം ചെയ്തു . നടി സിനി കോലത്തുകര,എം. ഒ. റ്റി സെന്റർ ഹെഡ് പ്രവീൺ നായർ, ടി. എം. സി, എം. ഡി ജമീൽ യൂസഫ്,അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ റഹിം പനവൂർ, എം. ഒ. റ്റി മാർക്കറ്റിംഗ് ഹെഡ് സിറാജ്. എ. കെ,എന്നിവർ പ്രസംഗിച്ചു .പ്രഗത്ഭ ഗായകരായ ഷംനാദ് ജമാൽ, ബദറുനിസ പനച്ചമൂട്,ഷംന. എസ്,മാണിക്യവിളാകം റാഫി, ലത്തീഫ് വിഴിഞ്ഞം, ആമിന റാഫി, എന്നിവർ മാപ്പിള പാട്ടുകളും,  സിനിമ ഗാനങ്ങളും ആലപിച്ചു. അസ്ന റഷീദ്, ദേവിക ജയൻ, ഗൗരി കൃഷ്ണ, അമലു എന്നിവർ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു.സൂഫി നൃത്തങ്ങളും അവതരിപ്പിച്ചു. വള്ളക്കടവ് ഹാജി സി. ഹെച്ച്. എം. കെ. വി. എച്. എച്. സ്കൂൾ വിദ്യാർത്ഥിനികളുടെ വിവിധ ഒപ്പനകളും നടന്നു.

Related Stories

Latest Update

Top News

News Videos See All