newsചെന്നൈ

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു.

Webdesk
Published Nov 10, 2024|

SHARE THIS PAGE!
പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളില്‍ ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ കെ ബാലചന്ദറിന്റെ പട്ടണ പ്രവേശം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം.

സിന്ധുഭൈരവി, നായകന്‍, അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദനകാമരാജന്‍ തുടങ്ങിയവ ഡല്‍ഹി ഗണേഷ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. മലയാളത്തില്‍ കാലാപാനി, ധ്രുവം തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഇന്ത്യന്‍-2 ആണ് അവസാന ചിത്രം.

Related Stories

Latest Update

Top News

News Videos See All