newsതിരുവനന്തപുരം

ഫിമാറ്റിനു കൊച്ചിയിൽ തുടക്കമായി.

അജയ് തുണ്ടത്തിൽ
Published Apr 15, 2025|

SHARE THIS PAGE!
മലയാള ചലച്ചിത്ര സംഗീത സംവിധായക യൂണിയനായ ഫെമു (FEMU) നേതൃത്വം നൽകുന്ന ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജി (Femu Institute of Music and Technology)  എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയിൽ നടന്നു. 

സൗണ്ട് റെക്കോർഡിംഗ് സാങ്കേതിക പരിജ്ഞാനം വളർത്തുക, സംഗീത സംവിധായകർക്ക് പ്രോഗ്രാമിംഗ് പഠിക്കുവാനുള്ള അവസരം ഒരുക്കുക, എന്നിങ്ങനെയുള്ള ഉദ്ദേശങ്ങളോടെയാണ് ഫിമാറ്റ് (FIMAT )  പ്രവർത്തനം ആരംഭിക്കുന്നത്. 

കൊച്ചി വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ഫെഫ്ക്ക ജനറൽ സെക്രട്ടറി  ബി  ഉണ്ണികൃഷ്ണൻ, പ്രശസ്ത സംഗീതസംവിധായകൻ  ജെറി അമൽദേവ്, സംഗീത സംവിധായകൻ  ബേണി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫെഫ്ക്ക വർക്കിംഗ് സെക്രട്ടറി  സോഹൻ സീനുലാൽ ആശംസകൾ അർപ്പിച്ചു. ഫെമു പ്രസിഡന്റ്  ബെന്നി ജോൺസൺ അധ്യക്ഷനായ യോഗത്തിൽ ഫെമു ട്രഷറർ  അനിൽ ഗോപാലൻ സ്വാഗതവും  സെക്രട്ടറി  റോണി റാഫേൽ ആമുഖപ്രസംഗവും നടത്തി. തുടർന്നു നടന്ന സെമിനാറിന് ചലച്ചിത്ര സംഗീത സംവിധായകരും ഫെമു ഭാരവാഹികളുമായ  ദീപക്ദേവ്,  രാഹുൽ രാജ്,  ജെയ്ക്സ് ബിജോയ്  എന്നിവർ നേതൃത്വം നൽകി. ഫെമു എക്സിക്യൂട്ടീവ് അംഗം  യൂനസിയോ നന്ദി രേഖപ്പെടുത്തി.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All