newsകൊച്ചി

പാതിരാത്രി ഫുൾ പായ്ക്കപ്പ്.

വാഴൂർ ജോസ്
Published Nov 25, 2024|

SHARE THIS PAGE!
മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായിരിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുമളി, അണക്കര, കൊച്ചി ഭാഗങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. ഇവരുടെ ഒരു കേസന്വേഷണത്തിനിട
യിൽ കടന്നു വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്. : ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കാം ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കി, ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.


സൗബിൻ ഷാഹിറും നവ്യാനായരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നിവരെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.


സംഗീതം - ജയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ.
എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം - ദിലീപ് നാഥ്.
ചമയം - ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
സംഘട്ടനം പി.സി. സ്റ്റണ്ട്സ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബിൻ രാജ്
പരസ്യകല - യെല്ലോ ടൂത്ത്
പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ
വാഴൂർ ജോസ്.
ഫോട്ടോ - നവീൻ മുരളി
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All