newsതിരുവനന്തപുരം

ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് ഓണക്കോടി വിതരണം ചെയ്തു

റഹിം പനവൂർ (PH : 9946584007)
Published Sep 08, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് 
ഗാന്ധിഭവനിൽ  വച്ച്  ഓണക്കോടികൾ വിതരണം ചെയ്തു. സി ഡബ്ലിയൂ സി   ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം ദീപം തെളിയിച്ചു.  ചലച്ചിത്ര  നടൻ   
എം. ആർ ഗോപകുമാർ ചടങ്ങ് ഉദ്ഘാടനം  ചെയ്തു. ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് ഡയറക്ടർ അനിൽ ഗുരുവായൂർ അധ്യക്ഷനായിരുന്നു. മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉപഹാര സമർപ്പണം നടത്തി.
300 ജീവനക്കാർക്ക് ഓണക്കോടിയും സ്ഥാപനത്തിൽ 10വർഷം ജോലി പൂർത്തിയാക്കിയ സ്റ്റാഫിന് 
ഒരു സ്കൂട്ടറും നൽകി. 
നടൻ  വഞ്ചിയൂർ പ്രവീൺകുമാർ, ബിജെപി  ദേശീയ നിർവഹക സമിതി അംഗം  കരമന ജയൻ, സംസ്ഥാന ലഹരി വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി. സി ജി എൽ എസ്  ഡയറക്ടർ റോബർട്ട്‌ സാം, ജനചിന്ത പ്രേം, ആറാലുമൂട് ചന്ദ്രബാബു, വിദ്യ, അമ്പിളി  എന്നിവർ സംസാരിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All