new-releaseകൊച്ചി

'ഹാൽ' സെപ്റ്റംബർ പന്ത്രണ്ടിന് റിലീസ് ഡേറ്റ് പുറത്തുവിട്ടു.

വാഴൂർ ജോസ്
Published Aug 08, 2025|

SHARE THIS PAGE!
അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ്  സെപ്റ്റംബർ പന്ത്രണ്ടിന്  പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്

ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.

സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽ. ജോണി ആൻ്റണി സുരേഷ് കൃഷ്ണ,. ജോയ്മത്യൂ. മധുപാൽ. കെ. യു .മനോജ്. നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിഷാദ് കോയയുടേതാണ് തിരക്കഥ

സംഗീതം - വി. നന്ദഗോപാൽ.
ഛായാഗ്രഹണം - രവിചന്ദ്രൻ.
കലാസംവിധാനം - പ്രശാന്ത് മാധവ്
മേക്കപ്പ് - അമൽ
കോസ്റ്റ്യും - ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ.
ചീഫ്  അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ.

കോഴിക്കോട്, മൈസൂർ, ഹൈദ്രാബാദ്, ജയ്പ്പൂർ എന്നിവിടങ്ങളിലായി നൂറു ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ 
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം രാജ് സാഗർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All