articleകൊച്ചി

കൈനിറയ ചിത്രങ്ങൾ, ഗായകനായി തിളങ്ങുന്നു. ശരത് അപ്പാനി ഹാപ്പിയാണ്.

പി.ആർ. സുമേരൻ
Published Dec 15, 2024|

SHARE THIS PAGE!
കൊച്ചി:തമിഴിലും, മലയാളത്തിലുംകൈ നിറയെ ചിത്രങ്ങൾ നടൻ ശരത് അപ്പാനി ഹാപ്പിയാണ്  ഇതിനിടെ ഗായകനായും താരം തിളങ്ങുകയാണ്. അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിച്ച
"ഓഫ് റോഡ്" എന്ന ചിത്രത്തിലാണ് ഇപ്പോൾ ശരത് പാടിയിരിക്കുന്നത്.


ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ജാസി ഗിഫ്റ്റിന്റെ ഒപ്പമാണ് ശരത് പാടിയിരിക്കുന്നത്. ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രതരംഗമാണ്. "അംബരത്തമ്പിളി പൊട്ടു...." എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനം കഴിഞ്ഞ ദിവസം മാണ് റിലീസായത്.
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണനിധിയും, ശ്രീരേഖയും മുഖ്യ വേഷത്തിലെത്തുന്ന  "അലങ്ക് " അടുത്ത മാസം റിലീസ് ചെയ്യും. ഇതിലും ഗംഭീര ലുക്കിലാണ് താരം എത്തുന്നത്.


അപ്പാനി ശരത്, ശ്വേത മേനോൻ, ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിർവഹിച്ച പുതിയ സിനിമ  'ജങ്കാർ ' ഉടനെ തിയേറ്ററിലെത്തും.എം സി മൂവീസിന്റെ ബാനറിൽ ബാബുരാജ് എം സി നിർമ്മിക്കുന്ന ചിത്രത്തിൽ  അപ്പാനി ശരത് ഗംഭീര പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. 
പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രമാണിത്. അപ്പാനി ശരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ് ജങ്കാറിലെ 'അഭീന്ദ്രൻ.
തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളാണ് ശരത് അപ്പാനിയെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത്.

പി.ആർ. സുമേരൻ

Related Stories

Latest Update

Top News

News Videos See All