new-releaseകൊച്ചി

എ കെ കുഞ്ഞിരാമ പണിക്കര്‍ സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ' (പത്താമുദയം) 18ന് പ്രദർശനത്തിനെത്തുന്നു.

എ എസ് ദിനേശ്
Published Mar 11, 2025|

SHARE THIS PAGE!
നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ' (പത്താമുദയം) ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു.

കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ്ദൃശ്യവല്‍ക്കരിക്കുന്നത്.
നിരവധി ജില്ലാ സംസ്ഥാന-ത്തലത്തിൽ അവാർഡുകൾ കരസ്ഥമാക്കിയ, ഒട്ടേറെ നാടകങ്ങൾ ക്ക് രചനയും രംഗഭാഷയും നിർവ്വഹിച്ച എ.കെ. കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ(പത്താമുദയം).

അഭിനയം വികാരമായും സിനിമ സ്വപ്നവുമായും കൊണ്ടു നടക്കുന്ന ഒരു കൂട്ടം നാടക പ്രവർത്തകരിൽ നിന്നും കഥാപാത്ര ങ്ങൾക്ക് അനുയോജ്യമായ വരെ കണ്ടെത്തിയ ദേവരാജ്കോഴിക്കോട്, റാം വിജയ്, രാജീവൻ വെള്ളൂർ, സന്തോഷ് മാണിയാട്ട്, ഷിജിന സുരേഷ്, കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, ശശി ആയിറ്റി, ആതിര, വിജിഷ, ഷൈനി വിജയൻ, അശ്വതി, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

മുഹമ്മദ് എ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍, സുജേഷ് ഹരി എന്നിവർ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു.
സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, സച്ചിൻ രാജ് എന്നിവരാണ് ഗായകർ. എഡിറ്റര്‍- ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- കൃഷ്ണന്‍ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്ടര്‍- അഖില്‍, കൃഷ്ണൻ കോളിച്ചാൽ, രഞ്ജിത്ത്, മേക്കപ്പ്- രജീഷ് ആര്‍ പൊതാവൂര്‍, വിനേഷ് ചെറുകാനം, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, അസോസിയേറ്റ് ക്യാമറ മാൻ-ചന്തു മേപ്പയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റെജില്‍ കെ സി, അസോസിയേറ്റ് ഡയറക്ടർ-ലെനിൻ ഗോപിൻ, രഞ്ജിത്ത് മഠത്തില്‍, സിജോയ്, അസിസ്റ്റന്റ് ഡയറക്ടർ- നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ ലക്ഷ്മണന്‍, ബിജിഎം -സാൻഡി, സൗണ്ട് ഡിസൈനർ- രഞ്ജു രാജ്, മാത്യു വിഎഫ്എക്സ്-ബിനു ബാലകൃഷ്ണൻ, നൃത്തം-ശാന്തി മാസ്റ്റർ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മണ്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- നസ്രൂദ്ദീന്‍, വിതരണം- മൂവി മാർക്ക്, പി ആര്‍ ഒ- എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All