posterകൊച്ചി

'നജസ്സി'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ നായിക കുവി പ്രകാശനം ചെയ്തു

Webdesk
Published Apr 27, 2025|

SHARE THIS PAGE!
കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടു നായക്കുട്ടികൾ ചേർന്ന്  നജസ്സ് എന്ന സിനിമയുടെ പോസ്റ്റർ പ്രകാശനം ചെയ്തു ചരിത്രത്തിന്റെ ഭാഗമായി.  നജസ്സ്- An inpure story യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനമാണ് കൊച്ചിയിൽ നടക്കുന്ന പ്രമുഖ പെറ്റ് ഷോയായ പാം സമ്മിറ്റിൽ വച്ച് നടന്നത്. നജസ്സിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച കുവിയും മറ്റൊരു നായകുട്ടിയായ ട്യൂട്ടും ചേർന്നാണ് 'നജസ്സി'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്.

ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവും,ഗാനരചയിതാവുമായ മുരളി നീലാംബരി, പ്രശസ്ത നടൻ കൈലാഷ്, അമ്പിളി ഔസേപ്പ് സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്, പബ്ലിസിറ്റി കോർഡിനേറ്റർ വിഷ്ണു രാംദാസ് എന്നിവർ സംസാരിച്ചു. നായിക വേഷം അവതരിപ്പിച്ച നായ കുവിയെ കൈലാഷും കുവിയുടെ ട്രെയിനറായ അജിത്ത് മാധവനെ അമ്പിളി ഔസേപ്പും പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങ് സ്നേഹവും സാഹോദര്യത്തിൻ്റെയും പുതിയ വാതായനങ്ങൾ തുറക്കുന്നതായിരുന്നു.

അനവധി ദേശീയ അന്തർ ദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ ചിത്രം, സാമൂഹിക പ്രസക്തിയുടെ പുതിയ ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്നതാവുമെന്ന് സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് പറഞ്ഞു.

'വരി: ദി സെന്റൻസ്' എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതാവായ ശ്രീജിത്ത് പൊയിൽക്കാവിന്റെ സംവിധാനത്തിൽ ഒരുക്കുന്ന ഈ പുതിയ ചിത്രം, മനുഷ്യ മനസ്സിന്റെ ആന്തരിക കലാപങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ഡോക്ടർ മനോജ് ഗോവിന്ദൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി നീലാംബരി, പ്രകാശ് സി നായർ എന്നിവർ സഹനിർമ്മാതാക്കളാണ്.  നീലാംബരി പ്രൊഡക്ഷൻസും വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ, നായയുടെ കഥാപാത്രത്തെയും, മനുഷ്യ കഥാപാത്രങ്ങളെയും സമന്വയിപ്പിക്കുന്ന അപൂർവമായ പ്രതിനിധാനവും, മികച്ച സാങ്കേതിക ഘടനകളും ഗൗരവമായി വിലയിരുത്തപ്പെടുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച ചിത്രത്തിനുള്ള  പുരസ്കാരങ്ങളും  പ്രേക്ഷക ശ്രദ്ധയും നേടിക്കഴിഞ്ഞ 'നജസ്സ്', മെയ് 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Related Stories

Latest Update

Top News

News Videos See All