articleതിരുവനന്തപുരം

ജഗതി: ദി ടൈംലെസ് ടൈറ്റൻ ഓഫ് കോമഡി

തൊഴുവൻകോട് ജയൻ
Published Feb 18, 2025|

SHARE THIS PAGE!
ഭാഷകൊണ്ട് ആശയത്തെ മറ്റൊരാളിനെ ധരിപ്പിക്കുന്നതിന് പകരം ആംഗ്യം കൊണ്ട് ആശയത്തെ ധരിപ്പിക്കുക എന്ന തത്വം ജഗതി ശ്രീകുമാറിന് മാത്രം കിട്ടിയ ജന്മസിദ്ധമായ വരമാണ് ജഗതി എൻ.കെ ആചാരിയുടെ മകൻ ആയതുകൊണ്ട് മാത്രം കിട്ടിയ സിദ്ധിയുമാണ്. 'നാട്യശാസ്ത്രപ്രകാരം' സ്വയാർജിതമാക്കിയ തുലോം വെറുമൊരു ഹാസ്യ നടനല്ല എന്നുള്ളത് ജഗതി ശ്രീകുമാർ എന്ന അത്ഭുത മഹാമേരു അഭ്രപാളിയിൽ പല ഘട്ടങ്ങളിലായി തെളിയിച്ചിട്ടുള്ളതുമാണ് എന്നാൽ എന്നെ അതിശയിപ്പിച്ചത് പല കാല ഘട്ടങ്ങളിലായി നോക്കി കാണേണ്ടിയിരുന്നതും കണ്ടതുമായ ഒരു വിശേഷണം ഇദ്ദേഹത്തിന്റെ 'ദൃഷ്ടിഭേദങ്ങൾ' (കണ്ണുകൊണ്ട് പലവിധത്തിൽ നോക്കുന്നതിനെയാണ് 'ദൃഷ്ടിഭേദങ്ങൾ' എന്ന് പറയുന്നത്)


"സമമാലോകിതം സാചീ പ്രലോകിതനിമീലിതേ ഉല്ലോകിതാനുവൃത്തേ ച  തഥാചൈവാവലോകിതം ഇത്യഷ്ടൗ ദൃഷ്ടിഭേദാ: സ്യൂ:  കീർത്തിതാ: പൂർവ്വസൂരിഭി:"

(1) സമം
(2) ആലോകിതം,
(3) സാചി
(4) പ്രലോകിതം
(5) നിമീലിതം
(6) ഉല്ലോകിത
(7) അനുവൃത്തം
(8) അവലോകിതം എന്നീ എട്ടെണ്ണം ആകുന്നു 'ദൃഷ്ടിഭേദങ്ങൾ'. ഇത് കൃത്യമായി ഹൃത്യസ്തമാക്കിയ  വ്യക്തിയാണ് ഈ അത്ഭുത പ്രതിഭാസമായ ജഗതി ശ്രീകുമാർ എന്ന 'നടന വൈഭവൻ' എന്റെ കുട്ടിക്കാലം മുതൽ ഇദ്ദേഹത്തിന്റെ അച്ഛൻ ജഗതി എൻ, കെ ആചാരിയുമായി ഒരു മകന്റെ സ്ഥാനമുള്ള ലാളന എനിക്ക് ലഭ്യമായിരുന്നു . ഇതിന് കാരണം എന്റെ അച്ഛൻ ശ്രീമാൻ എൻ.വേലായുധൻ നായർ AIR എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്നു എന്നതാണ്. പല സന്ദർഭങ്ങളിലും എനിക്ക് ഈ സ്ഥാപനത്തിൽ കടന്നുചെല്ലാൻ പൂർണ്ണമായ ഒരു സ്വാതന്ത്ര്യം  ലഭ്യമായിരുന്നു അങ്ങനെ പല മഹത്തുക്കളുമായി നല്ല സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും കഴിഞ്ഞിരുന്നു എന്നിലെ കലാവാസനയെ പുഷ്ടിപ്പെടുത്തുവാൻ അക്കാലത്തെ നിറവുള്ള കലാകാരന്മാർ എനിക്ക് വളരെയേറെ സഹായകരവും ആയിരുന്നു എപ്പോഴും ഇപ്പോഴും സ്മരണയോടെ ഞാനിന്ന് വേദിയിൽ തൊഴുവൻകോട് ജയനായി നിൽക്കുന്നതും. ആ കാലഘട്ടം മുതൽ ജഗതി ശ്രീകുമാറിന്റെ സാമീപ്യം ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നത് ഒരു യാഥാർത്ഥ്യം, ഇങ്ങനെ ഒരു അവസ്ഥാന്തരത്തിൽ കണ്ടപ്പോൾ ഞാൻ ഒന്ന് പഴയ കാലത്തേക്ക് പോയതാണ് ഇങ്ങനെ ഒരു കുറിമാനത്തിൽ എത്തിയതിനിടയാക്കിയത്. ഇക്കഴിഞ്ഞ 30/01/2025 സൂര്യ ഗണേശത്തിൽ 'നാട്യഗൃഹം' ജഗതി എൻ. കെ.ആചാരി ജന്മശതാബ്ദി അനുസ്മരണത്തോടനുബന്ധിച്ച് ഇദ്ദേഹത്തിന്റെ 'കറക്കു കമ്പനി  'എന്ന നാടകം എന്റെ സുഹൃത്തായ ഗിരീശന്റെ സംവിധാനത്തിൽ നന്നായി അരങ്ങേറിയപ്പോൾ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു എന്നത് ഈ വേദിക്ക് ഒരു മാറ്റുകൂട്ടുന്നതിനും ജനബാഹുല്യത്തിനും സഹായകരമായി എന്നതാണ് ഒരു പ്രത്യേകത. ഞാൻ ഉൾപ്പെടുന്ന കുറെയേറെ നല്ല മനസ്സിന് ഉടമകളായ നരേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സുഹൃത്തുക്കളുടെ ഒരുമയുടെ അടയാളപ്പെടുത്തലാണ് 'നാട്യഗൃഹം'.

നന്ദിയോടെ
തൊഴുവൻകോട് ജയൻ.

തൊഴുവൻകോട് ജയൻ

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All