newsകൊച്ചി

തമിഴിലും, മലയാളത്തിലും പ്രധാന വേഷവുമായി ജയശ്രീ.

അയ്മനം സാജൻ
Published Oct 14, 2025|

SHARE THIS PAGE!
തമിഴിലെ പ്രമുഖ നിർമ്മാതാവ് ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന എം.ജി. 24 എന്ന തമിഴ് ചിത്രത്തിൽ, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായിരിക്കുകയാണ് തിരുവനന്തപുരം കാരിയായ ജയശ്രീ. ചിത്രത്തിലെ പ്രധാന ദുഷ്ട കഥാപാത്രത്തിന്റെ നല്ലവളായ ഭാര്യയായി മികച്ച പ്രകടനമാണ് ജയശ്രീ കാഴ്ചവെച്ചത്.തമിഴിൽ മികച്ച അഭിനയം കാഴ്ചവെച്ചതോടെ, തമിഴിലും, മലയാളത്തിലുമായി നിരവധി അവസരങ്ങളാണ് ജയശ്രീയെ തേടിയെത്തിയത്.ജയ പാൽ സ്വാമിനാഥന്റെ പുതിയ തമിഴ്, മലയാളം ചിത്രത്തിലും, ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്ന രാജഗർജനം എന്ന മലയാളം ചിത്രത്തിലും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ജയശ്രീക്ക് അവസരം ലഭിച്ചു കഴിഞ്ഞു. രാജ ഗർജനത്തിൽ കുടുംബത്തിന്റെ നെടുംതൂണായി നിൽക്കുന്ന തങ്കം എന്ന കഥാപാത്രത്തെയാണ് ജയശ്രീ അവതരിപ്പിക്കുന്നത്.


എം.ജി 24-ലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ആവേശത്തിൽ, രാജ ഗർജനത്തിലെ തങ്കത്തെ അവതരിപ്പിക്കാൻ ആത്മാർത്ഥമായുള്ള പരിശ്രമത്തിലാണ് ഞാൻ ജയശ്രീ പറഞ്ഞു.

എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പോസ്റ്റ് ഗ്രാഡേറ്റ് ഡിപ്ളോമ ജേർണലിസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് പഠിച്ച ജയശ്രി, ദുബൈയിൽ കൺസ്ട്രക്ഷൻ അഡ്മിൻ മാനേജരായി കുറച്ചു കാലം വർക്കു ചെയ്തു. ഇപ്പോൾ ദുബൈയിൽ, എഞ്ചിനീറിംഗ് കൺസൾട്ടായി വർക്ക് ചെയ്യുന്ന ഭർത്താവിനൊപ്പമാണ് താമസം. മകൻ യു.എസിലും, മകൾ യു.കെ.യിലും പഠിക്കുന്നു.


സ്കൂൾ പഠനകാലത്ത് നൃത്തത്തിലും, നാടക അഭിനയത്തിലും മികവ് തെളിയിച്ച ജയശ്രീ, തമിഴിൽ എം.ജി 24 എന്ന ചിത്രത്തിലെ മികച്ച കഥാപാത്രത്തിലൂടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. രാജഗർജനത്തിലെ തങ്കം എന്ന കഥാപാത്രത്തിലൂടെ, മലയാളത്തിലും, ജയശ്രീ തിളങ്ങാൻ പോകുന്നു. തുടർന്നും, തമിഴ്, മലയാളം സിനിമകളിൽ, ആത്മാർത്ഥമായി പ്രവർത്തിക്കാനാണ് ജയശ്രീയുടെ ആഗ്രഹം.

അയ്മനം സാജൻ

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All