newsതിരുവനന്തപുരം

കലാനിധി ഫെസ്റ്റ് കലാമത്സരങ്ങൾ ജൂൺ 30 ന്

റഹിം പനവൂർ (PH : 9946584007)
Published Jun 15, 2024|

SHARE THIS PAGE!
തിരുവനന്തപുരം: കലാനിധി സെന്റർ  ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ്  ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 29, 30 തീയതികളിൽ നടത്തുമെന്ന്  അറിയിച്ചിരുന്ന  ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള  കാവ്യാലാപനം, കാർട്ടൂണിസ്റ്റ് സുകുമാറിന്റെ സ്മരണാർത്ഥമുള്ള  കാർട്ടൂൺ , ചിത്രരചന, ചലച്ചിത്ര ഗാനാലാപന മത്സരങ്ങൾ  ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സ്റ്റാച്യു പത്മാകഫേ
(സെക്രട്ടേറിയറ്റിനു  സമീപം) കെ. പി. കേശവപിള്ള മെമ്മോറിയൽ   ഹാളിലും മന്നം ഹാളിലുമായി നടക്കുമെന്ന്  കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ 
ഗീത രാജേന്ദ്രൻ  അറിയിച്ചു.ഫോൺ : 7034491493


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All