newsതിരുവനന്തപുരം

കലാനിധി ശ്രീരാമോത്സവം സമാപിച്ചു: പുരസ്‌കാരങ്ങൾ സമ്മാനിച്ചു

റഹിം പനവൂർ (PH : 9946584007)
Published Aug 30, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ സംഘടിപ്പിച്ച ശ്രീരാമോത്സവം സമാപിച്ചു. 
ബിച്ചു തിരുമല, വൈക്കം മുഹമ്മദ്‌ ബഷീർ സ്മൃതി പുരസ്‌കാര സമർപ്പണവും ശ്രീമഹേശ്വരത്തപ്പൻ വീഡിയോ സിഡി പ്രകാശനവും സാഹിത്യ മത്സര സമ്മാനദാനവും  കലാസന്ധ്യയും ഉൾപ്പെട്ട ചടങ്ങ് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു.



ശ്രീരാമോത്സവ പുരസ്‌കാരം റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് വൈസ് ചെയർമാനും കലാ, സാംസ്‌കാരിക പ്രവർത്തകനുമായ മുക്കംപാലമൂട് രാധാകൃഷ്ണന് നൽകി. വൈക്കം മുഹമ്മദ്‌ ബഷീർ അക്ഷരരത്ന സുവർണ്ണമുദ്ര  പുരസ്‌കാരം തെന്നൂർ  ഷംനാദിനും എവർഗ്രീൻ ബിച്ചു തിരുമല കാവ്യശ്രേഷ്ഠ പുരസ്‌കാരം മീരാ മുരളിക്കും 
ബിച്ചു തിരുമല സ്മൃതി നവാഗത സംഗീതജ്ഞൻ പുരസ്‌കാരം ലജീഷ് അത്തിലാട്ടിനും  നവാഗത ഗായിക പുരസ്‌കാരം അലി ഫാത്തിമയ്ക്കും  നൽകി.


കലാനിധി ശ്രീരാമോത്സവ സാഹിത്യ മത്സരത്തിന്റെ എവർറോളിംഗ് ട്രോഫി ആറ്റിങ്ങൽ  സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ്. ഐ  ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി 
സ്കൂളിന് സമ്മാനിച്ചു. 


കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീത രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. കലാനിധി സാരസ്വത മഹോത്സവത്തിന്റെ ലോഗോ  പ്രകാശനം ചെയ്തു.
മീരാ മുരളി, പ്രൊഫ. കെ. ജെ രമാഭായി, പ്രദീപ് തൃപ്പരപ്പ്, പുഷ്പം ചുള്ളിമാനൂർ, ജിജി അനിൽ എന്നിവരുടെ പുസ്തകങ്ങൾ ചടങ്ങിൽ  പ്രകാശനം ചെയ്തു. ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം  മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, കവി മുരുകൻ കാട്ടാക്കട, ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണി, സന്തോഷ്‌ രാജശേഖരൻ, പ്രൊഫ. കെ. ജെ രമാ ഭായി, ജി. വിജയകുമാർ, സന്തോഷ്‌ രാജാശേഖരൻ, റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം, ഡോ. ശ്രദ്ധ പാർവതി, അലി ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.



റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All