local-newsഇംഗ്ലണ്ട്

കെന്റ് ഹിന്ദു സമാജത്തിന്റെ 13-ാമത് വാർഷിക അയ്യപ്പ പൂജ നവംബർ 29 ന്

Webdesk (england)
Published Nov 24, 2025|

SHARE THIS PAGE!
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ 13-ാമത് വാർഷിക അയ്യപ്പ പൂജ 2025 നവംബർ 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ രാത്രി 10:00 മണി വരെ, കെന്റ് അയ്യപ്പ ടെമ്പിളിൽ നടക്കുന്നതാണ്.

പരിപാടിയിൽ ഗണപതി പൂജ, ഭജന, വിളക്ക് പൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉൾപ്പെടുന്നു. വിളക്ക് പൂജയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒരു നിലവിളക്ക്, ഒരു തേങ്ങ, പൂജയ്ക്കാവശ്യമായ  പൂജ പുഷ്പങ്ങളും, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) നടത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഒരു  തേങ്ങയും കൊണ്ടുവരുക. കൊണ്ടുവരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ kenthindusamajam@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ, താഴെപ്പറയുന്ന നമ്പറുകളിൽ ഏതെങ്കിലും ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു:
07838170203
07906130390
07973151975
07753188671
07985245890
07860578572
07735368567.

സ്ഥലത്തിന്റെ വിലാസം
KENT AYYAPPA TEMPLE 
1 Northgate, Rochester ME1 1LS
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All