new-releaseകൊച്ചി

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.

വാഴൂർ ജോസ്
Published Sep 15, 2026|

SHARE THIS PAGE!
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'ഓട്ടം തുള്ളൽ' എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിലെ ചില സുപ്രധാനമായ കഥാപാത്രങ്ങളെ ക്കൂടി ഒന്നു പരിചയപ്പെടാം.

ചിരിയും ചിന്തയും നൽകുന്ന ഈ  കഥാപാതങ്ങൾ നമ്മുടെ ഗ്രാമീണ ജീവിതത്തിൽ നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെപ്രതീകങ്ങളായി കണക്കാക്കാം.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഉദയൻ ശാന്തിയാണ്. 
ഒരു ശാന്തിക്കാരനാണോ എന്നു ചോദിച്ചാൽ പൂർണ്ണമായും ആണന്നും പറയാൻ പറ്റില്ല, പല രംഗങ്ങളിലും ഉദയൻ ശാന്തിക്കാരനുണ്ട്. വിജയരാഘവനാണ് ഉദയൻ ശാന്തിക്കാരനെ ഭദ്രമാക്കുന്നത്. ഏുതു കഥാപാത്രത്തേയും അനായാസേന അവതരിപ്പിക്കുന്ന വിജയരാലവൻ്റെ ഏറെ കൗതുകകരമായ കഥാപാത്രമാണ് ഉദയൻ ശാന്തിക്കാരൻ.

വിഷ്‌ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന സ്വപ്‌നേഷ് മറ്റൊരു രസാകരമായ കഥാപാത്രമാണ്.
ആശുപത്രി കടുത്ത് ശവപ്പെട്ടിക്കടന നടത്താൻ പരസ്യം ചെയ്യുന്ന സ്വപ്നേഷ് ആരെയും എളുപ്പത്തിൽ ആകർഷിക്കാൻ പോന്നതാണ്. ഇത്തരം പരിപാടികളാണ് സ്വപ്‌നേഷിൻ്റെ കൂടപ്പിറപ്പായി ഉള്ളത്. ടിനി ടോം എന്ന നടൻ തന്നെ ഹ്യൂമറിൻ്റെ പര്യായമാണ്. അതിനിടയിലും ദൃശ്യം സീരിസ്സിൽ ഗൗരവമായ കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ശ്രദ്ധ നേടി. ഈ ചിത്രത്തിലെ രാജേഷ് എങ്ങനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നത് ? പതിനെട്ടു വരെ കാത്തിരിക്കാം

ഇനി നമുക്ക് ബാബു അളിയനെ പരിചയപ്പെടാം. അശോകനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേഷകരെ എന്നും ചിരിപ്പിക്കുന്ന ഹരിശ്രീ അശോകൻ്റെ ബാബു അളിയൻ് വീണ്ടും പ്രേഷകരെ ചിരിപ്പിക്കുമോ ?

ഇനി ആൻ്റെ പ്പനിലേക്ക് എത്താം. ടിനി ടോം അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിനു പിന്നിൽ എന്തെല്ലാം പ്രത്യേകതകളുണ്ട്.

പ്രേഷകരെ ഏറെ സ്വാധീനിച്ച ഒരു ചിത്രമാണ് രിങ്കളാഴ്ച്ച നിശ്ചയം  ഈ ചിത്രത്തിലൂടെ ഏറെ പ്രശസ്‌തി നേടിയ നടനാണ് കെ യു. മോഹൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ തൻ്റെ സാന്നിദ്ധ്യം സിനിമയിൽ ഉറപ്പിച്ചെടുത്ത നടനാണ് കെ.യു മോഹനൻ. ഈ ചിത്രത്തിലെ രാജൻ എന്ന കഥാപാത്രത്തെ   കെ.യു മോഹനൻ അവതരിപ്പിക്കുന്നു.

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളുടെ ഈ കൂട്ടായ്മയിലെത്തുന്ന ഈ ചിത്രം പ്രേഷകർക്ക് നല്ലൊരു കലാവിരുന്നു തന്നെ നൽകുമെന്നതിൽ സംശയമില്ല. തികഞ്ഞ നാട്ടിൻ പുറത്തിൻ്റെ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ജീവിതത്തിൻ്റെ റിയലിസ്‌റ്റിക്കായ അവതരണമാണ് മാർത്താണ്ഡൻ ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്.


ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ  ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽമോഹൻ  നെല്ലിക്കാട്ട്  നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസർ - സിറിയക്ക് ആലഞ്ചേരി.
എക്സികുട്ടീവ് പ്രൊഡ്യൂ സേർസ് - ഹിരൺ മഹാജൻ, ജി..മാർത്താണ്ഡൻ.

വിജയരാഘവൻ, വിഷ്‌ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ ടിനി ടോം, കെ.യു. മനോജ് എന്നിവർക്കു പുറമെ ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ. കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ .
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - സുജിത് രാഘവ്, 
മേക്കപ്പ് - അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്.
മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്
പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ.

ഗുഡ് ഫെല്ലാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All