newsകൊച്ചി

ലേക് വ്യൂ. പ്രേക്ഷക ശ്രദ്ധ നേടുന്നു.

അയ്മനം സാജൻ
Published Dec 09, 2024|

SHARE THIS PAGE!
ഗുജറാത്ത്‌ വാപ്പിയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും ചിത്രീകരിച്ച ലേക്‌വ്യൂ എന്ന ഹ്യസ്വ ചിത്രം പ്രേഷക ശ്രദ്ധ നേടുന്നു. പ്രമുഖ ടി.വി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മണിമലയാണ് ചിത്രത്തിന്റെ, എഡിറ്റിംങ്ങും, സംവിധാനവും നിർവ്വഹിച്ചത്.ലാസ്യ പ്രോഡക്ഷൻസിന്റെ ബാനറിൽ ബിനു നായർ നിർമ്മിച്ച ലേക് വ്യൂവി ന്റെ തിരക്കഥ സ്മിത ബിനുവിന്റേതാണ്.ലാസ്യ പ്രൊഡക്ഷൻസിന്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.


ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു അമ്മയുടെ ജീവിത കഥ, തീവ്രമായി അവതരിപ്പിക്കുകയാണ് ഈ ചിത്രം.ലക്ഷ്മി എന്ന ഈ കേന്ദ്രകഥാപാത്രമായി  മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച വെച്ചിരിക്കുന്നത്, സീരിയലുകളിലൂടെയും, സിനിമകളിലൂടെയും ശ്രദ്ധ നേടിയ ശ്രീകലയാണ്. 


സംഗീതത്തിന് പ്രധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ഈ ഷോർട്ഫിലിമിൽ രണ്ട് ഗാനങ്ങളാണ് ഉള്ളത്.മലയാളം ഗാനം എഴുതിയത് രതീഷ് നാരായണനും, ഹിന്ദി ഗാനം എഴുതിയത് രശ്മി സി പി യുമാണ്.സംഗീതവും, പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്, ഗായകനും സംഗീത സംവിധായകനുമായ അർജുൻ വി അക്ഷയ ആണ്‌.ക്യാമറ - രാഹുൽ പൊൻകുന്നം, ചീഫ് അസോസിയേറ്റ് ഡയറക്ടർ, കളറിംഗ്, റെക്കോർഡിങ്, വി എഫ് എക്സ്-അമരീഷ് നൗഷാദ്, മേക്കപ്പ് - ബിബിൻ വാഴൂർ, ആർട്ട്‌-മൈക്കിൾജോസഫ്,അസോസിയേറ്റ് ഡയറക്ടർ-സിബി മാത്യു, അസിസ്റ്റന്റ് ഡയറക്ടർ മനു പ്രസാദ്,അസിസ്റ്റന്റ് ക്യാമറ - വിനീത് രാജഗോപാൽ,സൗണ്ട് മിക്സിങ് -സരോഷ് പി എ,പോസ്റ്റർ ഡിസൈൻ- അപ്പു മീഡിയ ഫാക്ടറി, പി.ആർ.ഒ - അയ്മനം സാജൻ.


ശ്രീകല, സ്മിത ബിനു, ബിനു നായർ, രേഷ്മ സജീവ്, രൂപക്ക് കൃഷ്ണ, കപിൽ തക്കർ, സോനാലി ഷിൻഡെ, രാഹുൽ, രാഖി എന്നിവർ അഭിനയിക്കുന്നു.

ലാസ്യ പ്രോഡക്ഷൻസ് യൂട്യൂബ് ചാനലിൽ ചിത്രം പ്രേക്ഷകർക്ക് കാണാം.


അയ്മനം സാജൻ

Related Stories

Latest Update

Top News

News Videos See All