songs

ലിറ്റിൽ ഹാർട്സ് വീഡിയോ സോംഗ്

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 17, 2024|

SHARE THIS PAGE!
എന്നാടീ ശോശേiii നിനക്കെപ്പഴാ എന്നോട്ഇഷ്ടം തോന്നിത്തുടങ്ങിയത്? സിബിയുടെ ഈ ചോദ്യത്തിനുത്തരം പോലെയാണ് ഈ ഗാനം കടന്നു വരുന്നത്.ഏറെ കൗതുകകരമായ വിഷ്യലും, ഇമ്പമാർന്ന ഗാനവും ഈ ഗാനരംnത്തെ ഏറെ മനോഹരമാക്കും

ഏദൻ പൂവേ .... മനം തന്ന പെണ്ണേ...
എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ തുടക്കമാണ് മേൽപ്പറഞ്ഞ വാക്കുകൾ. മഹിമാ നമ്പ്യാരാണ് ഷെയ്ൻ നിഗത്തോടൊപ്പമുള്ള പെണ്ണ്. ഇരുവരും ഇപ്പോൾ സിബിയും ശോശയുമാണ്. ശോശ എന്ന നായികാ കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിക്കുന്നത്. വൻ വിജയം നേടിയ ആർ.ഡി.എക്സിൻ്റെ വിജയത്തിനു ശേഷം ഷെയ്ൻനി ഗവും മഹിമാന സ്വാതുവീണ്ടും പ്രണയ ജോഡികളാകുന്ന ചിത്രം കൂടിയാണിത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സും ,വിൽസൺ തോമസ്സും നിർമ്മിച്ച് ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നതാണ് ഈ ചിത്രം. മലയോര മേഖലയുടെ പശ്ചാത്തലത്തിൽരണ്ടു കുടുംബങ്ങളിൽ അരങ്ങേറുന്ന വ്യത്യസ്ഥമായ പ്രണയത്തിലെ ഒരു പ്രണയ ടീം ആണ് ഇവർ. ബാല്യകാല സുഹ്ര്യത്തുക്കളായ ഇവർ ഒരു ഘട്ടത്തിൽ തങ്ങളുടെ പ്രണയം തിരിച്ചറിയുന്നിടത്താണ് ഈ ചിത്രത്തിൻ്റെ വഴിത്തിരിവുണ്ടാകുന്നത്.
ബന്ധങ്ങളുടെ കെട്ടുറപ്പും, കളങ്കമില്ലാത്ത സ്നേഹവുമൊക്കെ ഈ ചിത്രത്തെ ഏറെ ആസ്വാദകരമാക്കുന്നു.
ബാബുരാജ്, രൺജി പണിക്കർ ,ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമാസെബാസ്റ്റ്യൻ, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കൈലാസ് മേനോൻ്റെ താണ് സംഗീതം ഛായാഗ്രഹണം - ലുക്ക് ജോസ്. എ ഡിറ്റിംഗ് - നൗഫൽ അബ്ദുള്ള കലാസംവിധാനം -അരുൺ ജോസ്. ക്രിയേറ്റീവ് ഡയറക്ടർ -ദി പിൽദേവ്. ക്രിയേറ്റീവ് ഹെഡ്. ഗോപികാ റാണി. പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ. സി.ജെ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.

Related Stories

Latest Update

Top News

News Videos See All