newsതിരുവനന്തപുരം

എം. കെ. അർജുനൻ, കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണം കലാനിധി സംഘടിപ്പിച്ചു.

റഹിം പനവൂർ (PH : 9946584007)
Published Apr 24, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ്  ആന്റ് കൾച്ചറൽ  ഹെറിറ്റേജ്  ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എം. കെ. അർജുനൻ, കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണം നടന്നു.  കർണ്ണാട്ടിക് സംഗീതജ്ഞൻ പ്രൊഫ. പി.ആർ. കുമാരകേരളവർമ്മയ്ക്ക് പ്രശാന്ത്‌ വർമയുടെ കാർമിക ത്വത്തിൽ സംഗീതജ്ഞരും കലാകാരന്മാരും ചേർന്ന് ഗുരുപൂജ അർപ്പിച്ചു.

 
രാമവർമ, ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, രാധിക എസ്. നായർ  കൃഷ്ണ പ്രിയദർശൻ, ഗീതാകൃഷ്ണൻ, ശ്രദ്ധാ പാർവ്വതി എന്നിവർ ചേർന്ന് സ്മൃതിസന്ധ്യയുടെ  ഉദ്ഘാടനം നിർവ്വഹിച്ചു. 


കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു.  കടമ്മനിട്ട രാമകൃഷ്ണൻ സുവർണ്ണമുദ്രാ പുരസ്കാരം പ്രൊഫ.  രമാഭായിയ്ക്ക് സമർപ്പിച്ചു.കലാനിധി ശ്രീ ശിവശങ്കര പുരസ്കാരം നേമം പുഷ്പരാജും അഭിനയശ്രേഷ്ഠ പുരസ്കാരം എം.ആർ. ഗോപകുമാറും ശബ്ദശ്രീ പുരസ്കാരം പി. കൃഷ്ണകുമാറും ടി വി ചാനൽ പുരസ്‌കാരം ലിയോ രാധാകൃഷ്ണനും  ഏറ്റുവാങ്ങി. 
ചെങ്കൽ മഹേശ്വരം  ശിവപാർവ്വതി ക്ഷേത്രം  മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ശ്രീമഹേശ്വരത്തപ്പൻ ഓഡിയോ സിഡി ആൽബം പ്രകാശനം ചെയ്തു. നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് ചികിത്സാ ധനസഹായം നൽകി.


കലാനിധി മെമ്പർ കെ.എസ്. സോമശേഖരൻനായർ നിർമാണവും ഗാനരചനയും നിർവ്വഹിച്ച് കെ.പി. പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശേഷിപ്പുകൾ എന്ന സിനിമയുടെ പോസ്റ്റർ പ്രകാശനം ചടങ്ങിൽ നടന്നു.  


ചലച്ചിത്ര സംവിധായകൻ ബാലുകിരിയത്ത്, ഡോ. സി. ഉദയകല, മുക്കംപാലമൂട് രാധാകൃഷ്ണൻ,  അഡ്വ. വിജയമോഹൻ, ശ്രീകുമാർ മുഖത്തല തുടങ്ങിയവർ സംബന്ധിച്ചു. 
കലാനിധി മെമ്പറും കവയത്രിയുമായ ആശാ കിഷോർ മുത്തിൽ തീർത്ത ചെങ്കൽ ക്ഷേത്രത്തിന്റെ  മാതൃകയും മഹിശിവലിംഗത്തിന്റെ ചിത്രവും ക്ഷേത്രത്തിനു സമ്മാനിച്ചു. 
ശ്രീമഹേശ്വരത്തപ്പൻ നൃത്തസംഗീത ശില്പവും അരങ്ങേറി. 

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All