awardsകൊച്ചി

മാക്ട @30 ലെജൻഡ് ഓണർ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

Webdesk
Published Sep 08, 2024|

SHARE THIS PAGE!
കൊച്ചി :മലയാളം സിനി ടെക്നീഷ്യൻ അസോസിയേഷന്റെ 
 അഭിമാന പുരസ്കാരമായ മാക്ട ലെജൻഡ് ഓണർ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് മലയാളത്തിലെ ഏറെ പ്രശസ്തനായ സംവിധായകൻ ജോഷി സമ്മാനിച്ചു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.മാക്ടയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത് .മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി മൂന്ന് വർഷത്തിലൊരിക്കൽ മാക്ട നൽകിവരുന്ന ലെജൻഡ് ഓണർ പുരസ്കാരം എം ടി വാസുദേവൻ നായർ നടൻ മധു 
 സംവിധായകൻ 
കെ. എസ്.
സേതുമാധവൻ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ നൽകിയത്.

രാവിലെ 9.30 ന് സംവിധായകൻ ജോഷി പതാക ഉയർത്തിയതോടെ മാക്ട'യുടെ മുപ്പതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ 
 ചടങ്ങിന് ഭദ്രദീപം തെളിച്ചു. സംവിധായകൻ ജോഷി നടൻ ലാൽ 
മാക്ട ചെയർമാൻ മെക്കാർട്ടിൽ മാക്ട ജനറൽ സെക്രട്ടറി എം പത്മകുമാർ ട്രഷറർ കോളിൻസ് ലിയോ ഫിൽ സംവിധായകൻ ജോസ് തോമസ് ഭാഗ്യലക്ഷ്മി അപർണ ബാലമുരളി എന്നിവർ പങ്കെടുത്തു. 
ബി ഉണ്ണികൃഷ്ണന്റെ ആമുഖപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 
സത്യൻ അന്തിക്കാട്  ലാൽ  എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികളും ചലച്ചിത്ര ആസ്വാദകരുമായി ചേർന്ന് "മാറുന്ന ചലച്ചിത്ര ആസ്വാദനം"എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സിമ്പോസിയത്തിൽ തിരക്കഥാകൃത്തുക്കളായ സഞ്ജയ്ബോബി,
വിഷ്ണു ഉണ്ണികൃഷ്ണൻ,
ബിപിൻ ജോർജ്, സോഹൻ സീനുലാൽ,ഫാദർ അനിൽ ഫിലിപ്പ്,സന്തോഷ്‌ വർമ്മ,ഭാഗ്യലക്ഷ്മി, അപർണ ബാലമുരളി, നടൻ കൈലാഷ് 
നടൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രൊഫസർ അജു കെ നാരായണൻ മോഡറേറ്റർ ആയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിമുതൽ മാക്ട കുടുംബ സംഗമം.
 അംഗങ്ങളുടെ കലാപരിപാടികൾ,മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു . 

വൈകിട്ട് ടൗൺ ഹാളിലെ പ്രധാന വേദിയിൽ മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു.തുടർന്ന് മാക്ടയുടെ ഫൗണ്ടർ മെമ്പർമാരായ ജോഷി ,കലൂർ ഡെന്നിസ്, എസ്. എൻ. സ്വാമി ,ഷിബു ചക്രവർത്തി ,ഗായത്രി അശോക് ,രാജീവ് നാഥ് ,പോൾ ബാബു ,റാഫി ,മെക്കാർട്ടിൻ എന്നിവരെ ആദരിച്ചു.തുടർന്ന് ഗായകൻ ഉണ്ണിമേനോൻ 
സുദീപ് കുമാർ പ്രദീപ് സോമസുന്ദരം ദേവാനന്ദ് 
നിഖിൽ കെ മേനോൻ അപർണ രാജീവ്  തുടങ്ങി 20 ചലച്ചിത്ര പിന്നണി ഗായകർ പങ്കെടുത്ത സംഗീതസന്ധ്യയിൽ മലയാള സിനിമയിലെ ആദ്യകാലം മുതലുള്ള അമ്പതോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു.
ചലച്ചിത്രതാരം സ്വാസിക നടൻ മണിക്കുട്ടൻ എന്നിവരുടെ നൃത്ത നൃത്യങ്ങൾ , 
സ്റ്റാൻഡ് അപ്പ് കോമഡി , മാക്ട അംഗങ്ങളുടെ കോമഡി സ്കിറ്റ് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ഇതോടൊപ്പം തന്നെ 'മാക്ട ചരിത്രവഴികളിലൂടെ 'എന്ന ഡോക്യുമെന്ററിയും ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ലഘുചിത്രവും പ്രദർശിപ്പിച്ചു.
 പ്രധാന വേദിയോട് ചേർന്ന് ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ എം എ വേണു, ചിത്രകാരനും പോസ്റ്റർ ഡിസൈനറുമായ റഹ്മാൻ, കലാസംവിധായകൻ അനീഷ് ബാബു എന്നിവരുടെ ലൈവ് പെയിന്റിംഗ് ഉണ്ടായിരുന്നു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All