posterകൊച്ചി

ഇറോട്ടിക് ഹൊററും ഒപ്പം ത്രില്ലും; പ്രേക്ഷകനെ ഭീതിയിൽ തളച്ചിടാൻ പുതുമുഖങ്ങളുടെ ‘മദനമോഹം’; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ.

പി.ശിവപ്രസാദ്
Published Jul 16, 2025|

SHARE THIS PAGE!
പല കാലങ്ങളിലായി പ്രേക്ഷകപ്രീതി നേടിയ ഹൊറര്‍ ചിത്രങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും, സമീപകാല മലയാള സിനിമയില്‍ ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ കുറവാണ്. ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലര്‍ ഘടകങ്ങളും ചേരുന്ന ചിത്രമാണ് "മദനമോഹം".ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് നിർമിക്കുന്നു. 'ഐ ആം എ ഫാദർ' എന്ന ക്ലാസിക് സിനിമക്കുശേഷം വായകോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂധനൻ നിർമിക്കുന്ന സിനിമയാണിത്. ഒരു കാലത്ത് കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവർ പ്രധാന വേഷങ്ങളാവുന്നു.

എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം ജൂലായ് 20ന് ചിത്രീകരണം ആരംഭിച്ച്, പെരുമ്പാവൂരും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും മറ്റും വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് നിർമാതാവ് അറിയിച്ചു. ഗോവിന്ദൻ ടി, കെ എസ് വിനോദ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു, അജയ്, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ മാനേജർ: ബിജു, സ്റ്റിൽസ്: വിഷ്ണു എസ്. എ, പബ്ലിസിറ്റി ഡിസൈൻസ്: സത്യൻസ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All