newsകൊച്ചി

മാജിക്ക് ഫ്രെയിംസിൻ്റ നാൽപ്പതാമതു ചിത്രം 'ബേബി ഗേൾ' തിരുവനന്തപുരത്ത് ആരംഭിച്ചു.

വാഴൂർ ജോസ്
Published Apr 02, 2025|

SHARE THIS PAGE!
മലയാള സിനിമയിൽ നവതരംഗസിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുള വാക്കിയ നിർമ്മാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥതയിലുള്ള മാജിക്ക്ഫ്രെ യിംസ്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമായ ബേബി ഗേൾ ഏപ്രിൽ രണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് വിപുലമായ ചടങ്ങോടെആരംഭിച്ചു.


മാജിക്ക് ഫ്രെയിം നിർമ്മിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ബോബി -സഞ്ജയ് ടീം ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതുതു ചിത്രമാണിത്. ആദ്യ ചിത്രമായ  ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ . എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. തൈക്കാട് ഗാന്ധിഭവനിൽ ചലച്ചിത്ര പ്രവർത്തകർ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാ യിരുന്നു തുടക്കം. ജി.സുദേഷ് കുമാർ, എം.രണ്ടിത്ത്, ബി.രാഗേഷ്, ദിനേശ് പണിക്കർ, കല്ലിയൂർ ശശി, ദീപുകരുണാകരൻ എന്നിവരും അഭിനേതാക്കളായ ലിജാ മോൾ, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട്, അഭിമന്യു തിലകൻ, സെന്തിൽ, ഷാബു പ്രൗദീൻ, ബാലാജി ശർമ്മ, പ്രൊഫസർ അലിയാർ , തമ്പാനൂർ എസ്.ഐ. ശ്രീകുമാർ, കോർപ്പറേഷൻ കൗൺസിലർ ബിനു എന്നിവരുടെ സാന്നിദ്ധ്യവും, ചടങ്ങിനു മിഴിവേകി ഇവരെല്ലാം ആശംസയും നേരുകയുണ്ടായി. ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമെന്നു മാത്രമേ അണിയറ പ്രവർത്തകർ ഈ ചിത്രത്തേക്കുറിച്ച് തൽക്കാലം വെളിപ്പെടുത്തുന്നുള്ളൂ...അഭിനയ രംഗത്ത് ഒപ്പം നിരവധി കൗതുകങ്ങളും, സസ്പെൻസും ഈ ചിത്രത്തിൻ്റെ പിന്നിലുണ്ട്. പുറകേ അതെല്ലാം പുറത്തുവിടുമെന്നു നിർമ്മാതാവ് ലിസ്റ്റിൻസ്റ്റീഫൻ വ്യക്തമാക്കി. ലിജാ മോൾ, സംഗീത് പ്രതാപ്,അഭിമന്യു തിലകൻ, അശ്വന്ത്ലാൽ, അസീസ് നെടുമങ്ങാട്, ഷാബു പ്രൗദീൻ, എന്നിവരും, ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.



സംഗീതം - ജെയ്ക് ബിജോയ്സ്,
കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ '
എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ - നവീൻ. പി. തോമസ് '
ലൈൻ പ്രൊഡ്യൂസർ - സന്തോഷ് പന്തളം
പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ.
ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്,
എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ'
കലാസംവിധാനം - അനിസ് നെടുമങ്ങാട്.
കോസ്റ്റ്യും ഡിസൈൻ - മെൽവിൻ ജെ.
മേക്കപ്പ് -റഷീദ് അഹമ്മദ് -
സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ'
അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബബിൻ ബാബു

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

Related Stories

Latest Update

Top News

News Videos See All