trailer-teaserകൊച്ചി

മലയാളത്തിലെ ആദ്യ ഗയിം ത്രില്ലർ സിനിമയായ 'ബസൂക്ക' ടീസർ പ്രകാശനം ചെയ്തു.

വാഴൂർ ജോസ്
Published Aug 16, 2024|

SHARE THIS PAGE!
വ്യത്യസ്ഥ വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ച് ദിനത്തിലാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.
നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച്
സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയാണ്.
തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ  പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം
ഏറെ കൗതുകം നിറഞ്ഞതായിരിക്കും..  പാൻ ഇൻഡ്യൻ വിഭാഗത്തിൽപ്പെടുത്താവുന്നഈ ചിത്രത്തിൻ്റെ
ചിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും സസ്പെൻസും, ഉദ്വേഗവും നിലനിർത്തിക്കൊണ്ടാണ് അവതരണം. 

വ്യത്യസ്ഥമായ പ്രമേയവുമായി വരുന്ന ഈ ചിത്രം
 പുതിയൊരു ദൃശ്യാനുഭവം തന്നെ സമ്മാനിക്കുമെന്നതിൽ സംശയമില്ല.
മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ ഈ ചിത്രത്തിൽ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു
സിദ്ധാർത്ഭരതൻ, ഷൈൻ ടോം ചാക്കോ,, ഡീൻ ഡെന്നിസ് സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) ദിവ്യാപിള്ള ഐശ്യര്യാ മേനോൻ, സ്* ഫടികം ജോർജ്ജ്
എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സംഗീതം - മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം.. നിമേഷ് രവി.
എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള
കലാസംവിധാനം - അനീസ് നാടോടി.

മേക്കപ്പ്- ജിതേഷ് പൊയ്യ.
കോസ്റ്റ്യും ഡിസൈൻ-സമീരാ
സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി,, പ്രതാപൻ കല്ലിയൂർ 
പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.

കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഓണക്കാലത്ത് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

Related Stories

Latest Update

Top News

News Videos See All