newsതിരുവനന്തപുരം

മനസ്സ് നാടക വിരുന്നിൽ കെ. എ അസീസ്സ് അനുസ്മരണ സമ്മേളനം

റഹിം പനവൂർ (PH : 9946584007)
Published Oct 17, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ചലച്ചിത്ര, നാടക നടൻ കെ. എ അസീസ്സ് അനുസ്മരണ സമ്മേളനം  കിഴക്കേകോട്ട 
പ്രിയദർശിനി ഹാളിൽ നടന്നു.മനസ്സ്
(മലയാള നാടക സഹൃദയ സംഘം)  സംഘടിപ്പിച്ച  ചടങ്ങ് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.കവിയും സംവിധായകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായിരിന്നു .കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, പ്രവാസി ഭാരതി വിഷ്വൽ റേഡിയോ ചെയർമാൻ ചന്ദ്രസേനൻ, കെ. എ അസീസ്സിന്റെ മകൻ രാജാ അസീസ്സ്, ഡോക്യുമെന്ററി സംവിധായകൻ കാഞ്ഞിരംപാറ രവി, ചലച്ചിത്ര, സീരിയൽ താരം വഞ്ചിയൂർ പ്രവീൺകുമാർ, നാടക സംവിധായകൻ സുരേഷ് ദിവാകരൻ,
മനസ്സ് സെക്രട്ടറി കല്ലിയൂർ രവിചന്ദ്രൻ എന്നിവർ  സംസാരിച്ചു . പ്രേംകുമാർ, അയിലം ഉണ്ണികൃഷ്ണൻ, സുരേഷ് ദിവാകരൻ  എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം 'അപ്പ 'അരങ്ങേറി. രാജാ അസീസ്സ് ആണ് നാടകം സ്പോൺസർ ചെയ്തത്.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All