newsതിരുവനന്തപുരം

മനസ്സ് നാടക വിരുന്ന് ഇന്നു (ഒക്ടോബർ 14 തിങ്കൾ) മുതൽ 20 വരെ

റഹിം പനവൂർ (PH : 9946584007)
Published Oct 13, 2024|

SHARE THIS PAGE!
തിരുവനന്തപുരം : മനസ്സ് (മലയാള നാടക സഹൃദയ സംഘം) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാടകവിരുന്ന്  ഇന്നു  (ഒക്ടോബർ 14 തിങ്കൾ ) മുതൽ 20 വരെ കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ നടക്കും.ഇന്ന് രാവിലെ 10. 30 ന് മനസ്സ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ പതാക ഉയർത്തും. വൈകിട്ട് 5. 45 ന് മന്ത്രി ജി. ആർ അനിൽ നാടക വിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കും.  
മനസ്സ് പ്രസിഡന്റ്  വേട്ടക്കുളം ശിവാനന്ദൻ അധ്യക്ഷനായിരിക്കും. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിക്കും.അഡ്വ.ആന്റണി രാജു എംഎൽഎ,സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മായ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, മനസ്സ് ജനറൽ സെക്രട്ടറി കരുംകുളം ബാബു,  വൈസ് പ്രസിഡന്റ് എസ്. ആർ കൃഷ്ണകുമാർ എന്നിവർ സംസാരിക്കും.6.45 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുൾ. 


എല്ലാ ദിവസവും വൈകിട്ട് 6.45 നാണ്  നാടകം.15 ന് വടകര വരദയുടെ നാടകം അമ്മ മഴക്കാറ്. 16 ന് തിരുവനന്തപുരം നാടകനിലയത്തിന്റെ നാടകം നിലാവ്.
17 ന് വൈകിട്ട് 5.45 ന് ചലച്ചിത്ര, ടിവി നടൻ കെ.എ അസീസ്സ് അനുസ്മരണ സമ്മേളനം നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.
 കവിയും  സംവിധായകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ   അധ്യക്ഷനായിരിക്കും.അയിലം ഉണ്ണികൃഷ്ണൻ, ചന്ദ്രസേനൻ, രാജാ അസീസ്സ്, കാഞ്ഞിരംപാറ രവി, വഞ്ചിയൂർ പ്രവീൺകുമാർ, കല്ലിയൂർ രവിചന്ദ്രൻ എന്നിവർ സംസാരിക്കും. 18 ന്  തിരുവനന്തപുരം അസിധാരയുടെ നാടകം പൊരുൾ. 
19 ന് വൈകിട്ട് 5.45 ന് തിരുവനന്തപുരം ശ്രുതിലയം അവതരിപ്പിക്കുന്ന ഗാനമേള. 6.45 ന് കൊല്ലം ആവിഷ്കാരയുടെ നാടകം സൈക്കിൾ.20 ന് വൈകിട്ട് 5.45 ന് നടക്കുന്ന  സമാപന സമ്മേളനം എം.വിൻസെന്റ്  എംഎൽഎ ഉദ്ഘാടനം ചെയ്യും. മനസ്സ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ  അധ്യക്ഷനായിരിക്കും. ബൈജു ചന്ദ്രൻ, കരുംകുളം ബാബു,എസ്. രത്നകുമാർ, രമാദേവി, സജിൻലാൽ തുടങ്ങിയവർ സംസാരിക്കും. 6.45 ന് ചിറയിൻകീഴ് അനുഗ്രഹയുടെ നാടകം  ചിത്തിര.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All