local-newsനെടുമങ്ങാട്

മുൻ എം എൽ എ പ്രൊഫസർ നബീസ ഉമ്മാൾ അനുസ്മരണം.

Webdesk
Published May 06, 2025|

SHARE THIS PAGE!
നെടുമങ്ങാട്: മുൻ എംഎൽഎയും, അക്ഷരമുത്തശ്ശിയുo, ബിരുദാനന്തര ബിരുദം നേടുന്ന കേരളത്തിലെ ആദ്യ മുസ്ലിം വനിതയുമായ പ്രൊഫസർ നബീസ ഉമ്മാളിന്റെ രണ്ടാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്താം കല്ലിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മുൻ നഗരസഭാ കൗൺസിലർ അഡ്വക്കേറ്റ് എസ് നൂർജി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ കെ സോമ ശേഖരൻ
 നായർ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, അഡ്വക്കേറ്റ് കായ്പാടി നൗഷാദ്, മൂഴിയിൽ മുഹമ്മദ് ഷിബു, തോട്ടുമുക്ക് വിജയൻ, ഇല്യാസ് പത്താംകല്ല്, ഷാജി, സജികുമാർ തുടങ്ങിയവർ സംസാരിച്ചു.

അരശു പറമ്പ് തോട്ടുമുക്ക് തച്ചരുകോണം അയണിവിള റോഡ്  നബീസ ഉമ്മാൾ  സ്മാരക റോഡായി  അധികാരികൾ പ്രഖ്യാപിക്കണമെന്ന് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ പ്രമേയം പാസാക്കുകയും, നഗരസഭ അധികാരികൾക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All