articleകൊച്ചി

സിനിമ വിവാദം: മാധ്യമങ്ങൾ മലർന്നു കിടന്ന് തുപ്പുന്നു.

പി.ആർ.സുമേരൻ.
Published Sep 03, 2024|

SHARE THIS PAGE!
മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി ഇന്ന് മാധ്യമങ്ങള്‍ ഒരു പൂരം കണക്കെ ആഘോഷിക്കുകയാണ്.  മാധ്യമങ്ങള്‍ക്ക് ചാകര തന്നെയാണ്. . ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് മുന്നോടിയായി മാധ്യമങ്ങളില്‍ ചില താരങ്ങള്‍ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ചലച്ചിത്ര മേഖലയില്‍ ഇപ്പോൾ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഹേമ കമ്മറ്റി മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ തിർച്ചയായും  സ്വാഗതാര്‍ഹമാണ് ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം പ്രയോജനകരമാകും.  സിനിമയുടെ പാരമ്പര്യ വഴികളിലേക്ക് വെളിച്ചം വീശാനും സഹായകമാണ്. കാലങ്ങളായി തുടര്‍ന്ന് വന്ന ചില മാമൂലുകളും ഇതോടെ  പിഴുതെറിയപ്പെടും. ആരോപണ വിധേയരായവര്‍ തെറ്റുകാരെങ്കില്‍ ശിക്ഷിക്കപ്പെടണം. രാജ്യത്തെ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷയും അവര്‍ക്ക് ലഭിക്കണം. ചലച്ചിത്ര മേഖലയിലെ ചില വ്യക്തികളുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ഏറ്റ കനത്ത പ്രഹരം തന്നെയാണ് ഹേമ കമ്മറ്റിയുടെ ഇടപെടൽ.
മാധ്യമങ്ങള്‍ അന്വേഷണാത്മത വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ ചലച്ചിത്ര മേഖലയിലെ പുഴുക്കുത്തുകള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്.  ഹേമ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യങ്ങളും ഒരുക്കുന്നുണ്ട്. അതിനെല്ലാം മാധ്യമങ്ങളോട് നന്ദി പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. പക്ഷേ സിനിമാമേഖലയെ ഒന്നടങ്കം ആക്രമിക്കുന്ന മാധ്യമരീതി ഒരു തരത്തിലും അംഗീകരിക്കാന്‍ പാടില്ല. മാധ്യമ എത്തിക്സിനു വിരുദ്ധമായി സിനിമാക്കാരെ കല്ലെറിയുന്നതും ശരിയല്ല. സിനിമയില്‍ മാത്രമുള്ള കാര്യമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിന്‍റെ സമസ്ത മേഖലയിലും ഹേമ കമ്മറ്റി കണ്ടെത്തിയിട്ടുള്ള അതേ അനീതി നിലനില്‍ക്കുന്നുണ്ട്. മാധ്യമരംഗത്തും ഒരു ശുദ്ധീകരണം അനിവാര്യമാണ്. ചാനലുകളില്‍ ഗര്‍ജ്ജിക്കുന്ന പല സിംഹങ്ങളുടെയും പിന്നില്‍ എത്രയോ കഥകള്‍ നാം കേട്ടുകഴിഞ്ഞു.മാധ്യമ രംഗത്ത് നിരവധിയായ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ തൊഴിൽ രംഗത്തെ അരക്ഷിതാവസ്ഥ ഭീകരമാണ്. തൊഴിൽ സുരക്ഷയില്ല. മാന്യമായ ശമ്പളമില്ല. അങ്ങനെ പ്രതിസന്ധികൾ ഏറെയാണ്. രാഷ്ട്രീയരംത്തും ഇതെല്ലാം തുടര്‍ക്കഥയാണ്. ഭരണ-പ്രതിപക്ഷ പാർട്ടികളിൽ എത്രയോ സ്ത്രീപിഡന സംഭവങ്ങൾ ഉണ്ടായി.മന്ത്രിമാർ ആരോപണ വിധേയരായി.മന്ത്രി സ്ഥാനം തെറിച്ചു.രാഷ്ടീയ പാർട്ടികളുടെ ഓഫീസ് മുറികളിൽ പീഡനം നടന്ന സംഭവങ്ങൾ ഉണ്ടായി. സാമൂഹ്യം, ആരോഗ്യം, ഉന്നത ഉദ്യോഗസ്ഥര്‍ ആ മേഖലകളിലെല്ലാം സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പീഢനങ്ങള്‍ക്ക് വിധേയരായൊന്നും ഒട്ടേറെ സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പോലീസ് - അഭിഭാഷക സമൂഹം, സർവ്വകലാശാലകൾ, കലാലായങ്ങൾ, സ്കൂളുകൾ അങ്ങനെ എല്ലായിടത്തും സ്ത്രീകൾ അപമാനിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായി.കേരളത്തിലെ നഗരങ്ങളിലെ സ്വകാര്യസ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ ഹോട്ടലുകള്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഗ്രാമങ്ങളിലെ തൊഴിൽ ശാലകൾ തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലെടുക്കാന്‍ വരുന്ന സ്ത്രീകളടക്കം പലരും പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരായ സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഉപജീവനമാര്‍ഗം ദൈനംദിന തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ ഇതേ അവസ്ഥ നിലനില്‍ക്കുകയാണ്. കേരളത്തിന്‍റെ സാംസ്ക്കാരിക മുഖത്തിന് ഒട്ടും ചേരാത്ത അനീതിയാണ് ഇപ്പോള്‍ ഈ  മേഖലയിലും നടക്കുന്നത്. എന്നാല്‍ ചലച്ചിത്ര മേഖലയെ മാത്രം ആക്രമിക്കുന്ന മാധ്യമരീതിക്ക് കടിഞ്ഞാണിട്ടേ തീരൂ.
പതിനായിരങ്ങള്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന മേഖല തന്നെയാണ് സിനിമ. ആ ഒരു വ്യവസായത്തെ തകര്‍ക്കാന്‍ പാടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ വാര്‍ത്തകള്‍ ചമച്ചുവിടുന്നത് എന്ത് അനീതിയാണ്.  പാവപ്പെട്ട സിനിമാപ്രവര്‍ത്തകരെയോര്‍ത്ത് മാധ്യമങ്ങള്‍ മലര്‍ന്നുകിടന്നു തുപ്പുന്ന രീതി കുറച്ചാല്‍ അതൊരു മനുഷ്യത്വപരമായ പ്രവൃത്തിയാകുമെന്നതില്‍ യാതൊരു സംശയവുമില്ല. മാധ്യമങ്ങൾ അല്പം കുടി മനുഷ്യത്വപരമായി സംഭവങ്ങളെ നോക്കി കാണാൻ ശ്രമിക്കുക. ഒരു പക്ഷേ, പൊതു സമൂഹം മാധ്യമങ്ങളെ കല്ലെറിയുന്ന കാലം അത്ര അകലെയല്ല. എന്ന കാര്യം മാധ്യമ പ്രവർത്തകർ ഓർമ്മിക്കുന്നത് നല്ലത്.

പി.ആർ.സുമേരൻ
(പത്രപ്രവർത്തകൻ)

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All