awardsതിരുവനന്തപുരം

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ജി . കുമാരപിള്ള സ്മാരക പുരസ്‌കാരം പ്രഭാവർമ്മയ്ക്ക്

റഹിം പനവൂർ (PH : 9946584007)
Published Mar 21, 2024|

SHARE THIS PAGE!
തിരുവനന്തപുരം : അഖില കേരള അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കലാ, സാഹിത്യ , സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയായ നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് 
സാഹിത്യ രംഗത്തെ സമഗ്ര സംഭവനയ്ക്ക്  നൽകുന്ന ജി.കുമാരപിള്ള സ്മാരക പുരസ്‌കാരം പ്രഭാവർമ്മയ്ക്ക്. 

ഡോ. സുകുമാർ അഴീക്കോട്‌ മാധ്യമ പുരസ്‌കാരം  ജയ്‌ഹിന്ദ്‌ ചാനൽ ന്യൂസ് ചീഫ് സി.ആർ.മാത്യുവിനും പ്രവാസി എഴുത്തുകാരി ഡോ. ധനലക്ഷ്മിയുടെ ഇനി അപൂർവ ഉറങ്ങട്ടെ എന്ന കഥാസമാഹാരത്തിന് മലയാറ്റൂർ രാമകൃഷ്ണൻ സ്മാരക പുരസ്കാരവും നൽകും. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകുമെന്ന് 
ട്രസ്റ്റ്‌ ചെയർപേഴ്സൺ സന്ധ്യാ ജയേഷ് പുളിമാത്ത്, സെക്രട്ടറി  ഗിരിജൻ ആചാരി തോന്നല്ലൂർ എന്നിവർ അറിയിച്ചു.

മാർച്ച് 27 ബുധനാഴ്ച വൈകിട്ട്  3 മണിക്ക് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റെ ഒൻപതാം വാർഷിക, സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. ഡോ. ജോർജ് ഓണക്കൂർ,  ഏഴാച്ചേരി രാമചന്ദ്രൻ, ബാബു കുഴിമറ്റം, കുരീപ്പുഴ ശ്രീകുമാർ  തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

റഹിം പനവൂർ
ഫോൺ :9946584007

Related Stories

Latest Update

Top News

News Videos See All