awardsകൊച്ചി

അവാർഡ് തിളക്കത്തിൽ 'തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി'

എ എസ് ദിനേശ്
Published Aug 26, 2025|

SHARE THIS PAGE!
ദേശീയ,അന്തർദേശീയ അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ "ബിരിയാണി" എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത "തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി" 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി.

കാൻസ് ഫിലിം ഫെസ്റ്റിവലിൽ ട്രെയിലർ പ്രകാശനം ചെയ്ത് ശ്രദ്ധ നേടിയ ഈ ചിത്രത്തിലെ ഹൃദയസ്പർശിയായ പ്രകടനത്തിന് റിമ കല്ലിങ്കലിന്  മികച്ച നടിക്കുള്ള അവാർഡ്  ലഭിച്ചപ്പോൾ, പ്രമോദ് വെളിയനാട് സ്പെഷ്യൽ ജ്യൂറി അവാർഡും നേടി. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് "തിയേറ്റർ". അഞ്ജന ടാക്കീസിന്റെ  ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിർവ്വഹിക്കുന്നു.

സഹനിർമ്മാണം-സന്തോഷ് കോട്ടായി. റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങൾ

എഡിറ്റിങ് - അപ്പു എൻ ഭട്ടതിരി,
മ്യൂസിക് - സയീദ് അബ്ബാസ്,
സിങ്ക് സൗണ്ട് - ഹരികുമാർ മാധവൻ നായർ,
സൗണ്ട് മിക്സിംഗ് ജുബിൻ രാജ്,
സൗണ്ട് ഡിസൈൻ - സജിൻ ബാബു, ജുബിൻ രാജു,
ആർട്ട് - സജി ജോസഫ്,
കോസ്റ്റ്യുംസ് - ഗായത്രി കിഷോർ,
ആക്ഷൻ - അഷറഫ് ഗുരുക്കൾ,
വിഎഫ്എക്സ് - പ്രശാന്ത് കെ നായർ,
പ്രോസ്തെറ്റിക് ആന്റ് മേക്കപ്പ് - സേതു ശിവാനന്ദൻ - ആശ് അഷ്റഫ്,
ലൈൻ പ്രൊഡ്യൂസർ - സുഭാഷ് ഉണ്ണി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അജിത്ത് സാഗർ,
പ്രൊഡക്ഷൻ കൺട്രോളർ - സംഗീത് രാജ്,
ഡിസൈൻ - പുഷ് 360,
സ്റ്റിൽസ് - ജിതേഷ് കടയ്ക്കൽ,
മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ - ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ)
പി ആർ ഒ - എ എസ് ദിനേശ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All