trailer-teaserകൊച്ചി

ഒരു പിടിയും തരാതെ നിവിൻ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' ടീസർ

മഞ്ജു ഗോപിനാഥ്
Published May 01, 2024|

SHARE THIS PAGE!
നിവിൻ പോളി (Nivin Pauly) നായകനായി എത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ (Malayali from India) എന്ന ചിത്രം ഏത് ജോണറിൽ ഉള്ളതാണ് എന്ന് ചോദിച്ചാൽ പറയാൻ ഒരു ഉത്തരമേയുള്ളൂ; റിലീസായ ശേഷമേ അറിയാൻ പറ്റൂ. ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പുതുതായി ഇറങ്ങിയ ടീസർ ചിത്രത്തിന്റെതായി മുൻപിറങ്ങിയതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

പുറത്തിറങ്ങിയ പ്രൊമോയും കൃഷ്ണ സോങ്ങുമെല്ലാം പ്രേക്ഷകരിൽ ചിരി പടർത്തി. എന്നാൽ ടീസർ ചിത്രത്തിന്റെ മറ്റൊരു മുഖം കൂടി ഇവിടെ കാണാം. ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ, പ്രശ്നങ്ങൾ പിറകെ വരുന്ന നിവിൻ പോളി കഥാപാത്രത്തെ കാണാനാവും. കൂടെ കൂട്ടിനൊപ്പമുള്ള ധ്യാൻ ശ്രീനിവാസനെയും. ചുരുക്കിപ്പറഞ്ഞാൽ കാത്തിരുന്നു കാണുക തന്നെ.

സൂപ്പർ ഹിറ്റ്‌ ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. മെയ് ഒന്നിന് വേൾഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്.

‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഛായാഗ്രഹണം- സുദീപ് ഇളമൻ, സംഗീതം- ജെയ്ക്സ്  ബിജോയ്‌, സഹനിർമ്മാതാവ്- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ്- ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ- അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവൻ, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിന്റോ സ്റ്റീഫൻ.

പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ- SYNC സിനിമ, ഫൈനൽ മിക്സിങ്- രാജകൃഷ്ണൻ എം.ആർ., അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ- റഹീം പി.എം.കെ. (ദുബായ്), ഡബ്ബിങ്- സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്- ഗോകുൽ വിശ്വം, കൊറിയോഗ്രാഫി- വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ- ബില്ലാ ജഗൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഡിസൈൻ- ഓൾഡ്മങ്ക്സ്, സ്റ്റിൽസ്- പ്രേംലാൽ, വിഎഫ്എക്സ്- പ്രോമിസ്, മാർക്കറ്റിങ്- ബിനു ബ്രിങ്ഫോർത്ത്, വിതരണം- മാജിക് ഫ്രെയിംസ്.

Related Stories

Latest Update

Top News

News Videos See All