new-releaseകൊച്ചി

'നോബഡി' സെൻസർ കഴിഞ്ഞു, തീയേറ്ററിലേക്ക്.

അയ്മനം സാജൻ
Published May 08, 2025|

SHARE THIS PAGE!
ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് "നോബഡി" എന്ന ചിത്രം. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി മനോജ് ഗോവിന്ദൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സെൻസർ കഴിഞ്ഞു. ചിത്രം ഓഗസ്റ്റിൽ തീയേറ്ററിലെത്തും.


ലെന, രാഹുൽ മാധവ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരേഷ് കൃഷ്ണ, ഇർഷാദ് അലി,കേതകി നാരായൺ,  തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന "നോബഡി "  എന്ന ചിത്രത്തിന് U/ A സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു.

വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് "നോബഡി". ലെനയുടെയും രാഹുൽ മാധവിന്റെയും അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആയിരിക്കും ഈ ചിത്രത്തിലേതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. 

അനീൽ ദേവ്, തിയോഫിൻ, അരുൺ നിശ്ചൽ  എന്നിവരാണ് നോബഡി"യുടെ കോ. ഡയറക്ടർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രാമസ്വാമി നാരായണ സ്വാമി, ഷിനോജ് പി.കെ,ക്യാമറ -ജിസ്ബിൻ സെബാസ്റ്റ്യൻ,   എഡിറ്റിംഗ്- കപിൽ കൃഷ്ണ,രചന -മനോജ് ഗോവിന്ദൻ, തിയോഫിൻ പയസ്,  അബ്ദുൽ റഷീദ്, ഗാന രചന - ദിവ്യവള്ളി സന്തോഷ്, സംഗീതം - റിനിൽ ഗൗതം, ആലാപനം - സയനോര, ദിവ്യ വള്ളി സന്തോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അഭിലാഷ് ചന്ദ്രൻ,കലാസംവിധാനം - ജോജോ ആന്റണി, ഷിബു കൃഷ്ണ, വസ്ത്രാലങ്കാരം - പ്രസാദ് ആനക്കര, ത്രിൽ സ് - റോബിൻ ടോം, പ്രൊഡക്ഷൻ മാനേജർ -റോജി പി കുര്യൻ, സ്റ്റിൽ -ജയേഷ് പാഡിച്ചാൽ, ഷിനോജ്പി.കെ,പി.ആർ.ഒ - അയ്മനം സാജൻ


ലെന, രാഹുൽ മാധവ്,കൈലേഷ്, സുരേഷ് കൃഷ്ണ, ഇർഷാദ് അലി, സന്തോഷ് കീഴാറ്റൂർ, അമീർ നിയാസ്, കേതകി നാരായണൻ, നിഷ മാത്യു, സഹാനഗൗഡ, സന്ദീപ് മലാനി, അമിക ഷെയിൽ, അഭിരാമി, കേസിയ, ഷിബു നായർ, പ്രശാന്ത്, ചാരുകേഷ് എന്നിവർ അഭിനയിക്കുന്നു. ആഗസ്റ്റ് മാസം ചിത്രം തീയേറ്ററിലെത്തും.

പി.ആർ.ഒ
അയ്മനം സാജൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All