short-filmsകൊച്ചി

പച്ചപ്പ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അയ്മനം മീഡിയ
Published Nov 29, 2024|

SHARE THIS PAGE!
പ്രകൃതിയിൽ നിന്നും, മനുഷ്യമനസ്സിൽ നിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്റെ നിലനില്‌പ്പ് ഭദ്രമാക്കണമെന്ന മെസ്സേജുമായി എത്തുകയാണ് പച്ചപ്പ് എന്ന ഷോർട്ട് മൂവി. ഫസ്റ്റ് ക്ലാപ്പ് മൂവീസിനു വേണ്ടി അയ്മനം സാജൻ, രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്ന പച്ചപ്പ്, ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ഹരിത കേരളം പദ്ധതിയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച പച്ചപ്പ് പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. നിരവധി ഷോർട്ട് മൂവികളിലൂടെ ശ്രദ്ധേയനായ രാജീവ് പൂവത്തൂരും, നീരജയുമാണ്  കഥപ്രാത്രങ്ങളെ അവതരിപ്പിച്ചത്.

ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ പച്ചപ്പ് രചന, ക്യാമറ, സംവിധാനം - അയ്മനം സാജൻ, എഡിറ്റിംഗ്-സൻജു സാജൻ, കവിത - വാസു അരീക്കോട്, ആർ.ആർ,എഫക്റ്റ്സ് - കലാഭവൻ സന്തോഷ്, ആലാപനം, ഡബ്ബിംഗ് - ജിൻസി ചിന്നപ്പൻ.

രാജീവ് പൂവത്തൂർ, നീരജ എസിവർ അഭിനയിക്കുന്നു.


അയ്മനം മീഡിയ

Related Stories

Latest Update

Top News

News Videos See All