short-filmsTrivandrum

പൗലോസ് കുയിലാടന്റെ ലഘു ചിത്രം 'തന്ത'

റഹിം പനവൂർ (PH : 9946584007)
Published Jun 13, 2024|

SHARE THIS PAGE!
അമേരിക്കയിൽ ജീവിക്കുന്ന  മലയാളികൾക്ക്  കേരളീയരോടുള്ള  നിറഞ്ഞ സ്നേഹത്തിന്റെ പ്രതിഫലനമാണ്  തന്ത എന്ന ലഘു സിനിമ. ചിത്രത്തിന്റെ  നിർമാണവും സംവിധാനവും നിർവഹിച്ച്  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്  പൗലോസ് കുയിലാടൻ ആണ്.


ഹെൽത്ത് ആൻഡ് ആർട്സ് യുഎസ്എ പ്രൊഡക്ഷന്റെ  ബാനറിൽ നിർമിച്ച ചിത്രം ചലച്ചിത്ര സംവിധായകൻ  ജോസ് തോമസ് പ്രേക്ഷകർക്കു മുന്നിൽ   അവതരിപ്പിക്കുന്നു.
എബി വർഗീസ് ആണ് തിരക്കഥ രചിച്ചത്.   
സ്വപ്ന ജീവികളായവരെ ഹാസ്യാത്മകമായി ചൂണ്ടിക്കാണിക്കുന്ന  ചിത്രത്തിൽ 
അഞ്ജന അപ്പുക്കുട്ടൻ, പാർവതി, അവിനാശ്, ജോഹാൻ ജോസ് തോമസ് തുടങ്ങിയവരാണ്  മറ്റു  പ്രധാന താരങ്ങൾ.


 ഛായാഗ്രഹണം  : ആദർശ്. പശ്ചാത്തല സംഗീതം:  സുരേഷ് നന്ദൻ. എഡിറ്റർ:  ജിബിൻ ജെയിംസ്. കോസ്റ്റ്യൂം ഡിസൈനർ :  സിന്ധു. കലാസംവിധാനം : മാത്യൂസ്. മേക്കപ്പ് ധർമ്മൻ. സൗണ്ട്  ഡിസൈൻ : ബാലു, മെട്രോ.ഡി ഐ : മഡ് ഹൗസ്. ഡിസൈൻ :  മീഡിയ വോ ഫാക്ടർ. വാർത്താ  പ്രചാരണം: റഹിം പനവൂർ.
 കോട്ടയം കുറവിലങ്ങാട് ആയിരുന്നു ചിത്രീകരണം.
ചിത്രം ഉടൻ പ്രേക്ഷകരിലെത്തും.


    ചലച്ചിത്ര സംവിധായകൻ ജോസ് തോമസ് അമേരിക്കയിൽ അടുത്ത വർഷം  ചിത്രീകരിക്കാൻ പോകുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകൻ കൂടിയാണ് പൗലോസ്  കുയിലാടൻ.
 46 വർഷത്തിലധികം നാടകരംഗത്ത് പരിചയമുള്ള പൗലോസ് കുയിലാടൻ  കേരളത്തിലും  അമേരിക്കയിലും  നാടകങ്ങളിൽ  അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും  ചെയ്തിട്ടുണ്ട്. അമേരിക്കൻ മലയാളികളുടെ ഫോമ മുതലായ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുമുണ്ട്.അമേരിക്കയിൽ 
ഫ്ലോറിഡ ഒർ ലാൻഡോയിലാണ്  താമസം.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All