reviewsതിരുവനന്തപുരം

പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രത്തിന് മികച്ച തീയേറ്റർ പ്രതികരണം

അയ്മനം സാജൻ
Published Mar 15, 2024|

SHARE THIS PAGE!
ഇന്ന് തീയേറ്ററിലെത്തിയ ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രത്തിന് മികച്ച തീയേറ്റർ പ്രതികരണം ലഭിച്ചു. ചിത്രത്തിലെ പ്രശ്നക്കാരികളായ പെൺകുട്ടികളും, പോലീസുകാരും ചിത്രത്തിൽ നിറഞ്ഞാടി.  വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ചിത്രം, രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്നു.  കൃപാനിധി സിനിമാസ് ചിത്രം തീയേറ്ററിലെത്തിച്ചു.

സുന്ദരികളായ നാല് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.പ്രശ്നക്കാരായ ഈ പെൺകുട്ടികൾ ഉണ്ടാക്കിയ ദുരന്തങ്ങൾ ആണ് ചിത്രം ചർച്ച ചെയ്യുന്നത്.

പോലീസ് ഓഫീസർമാരായി, സന്തോഷ് കീഴാറ്റൂരും, നിർമ്മാതാവ് വിനോദ് രാജും ഗംഭീര പ്രകടനമാണ് നടത്തിയത്.

വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം - രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം - ഇന്ദ്രജിത്ത് എസ്, എഡിറ്റർ -രാകേഷ് അശോക്, റീ റെക്കാർഡിംങ് - ജി.കെ.ഹാരിഷ് മണി, ആർട്ട് - ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് -രാജേഷ് രവി, വസ്ത്രാലങ്കാരം - റാണാ പ്രതാപ് ,അസോസിയേറ്റ് ഡയറക്ടർ - അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽ - ഷാലു പേയാട്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം - ക്യപാനിധി സിനിമാസ്.  സന്തോഷ് കീഴാറ്റൂർ, ജയകുമാർ, ദിനേശ് പണിക്കർ ,വിനോദ് രാജ്,പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, സൂര്യ, മീരാ നായർ, സിന്ധുവർമ്മ , ശേഷിക മാധവ്, അർച്ചന, രാജേശ്വരി, ഡോ.നന്ദന, വിദ്യ എന്നിവർ അഭിനയിക്കുന്നു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All