local-news➤തിരുവനന്തപുരം

പ്രമുഖൻ മീഡിയ ഒന്നാം വാർഷികവും മാസിക പ്രകാശനവും നടത്തി.

Webdesk (tvm)
Published Oct 29, 2026|

SHARE THIS PAGE!
തിരുവനന്തപുരം പ്രമുഖൻ മീഡിയയുടെ ഒന്നാം വാർഷികവും മാധ്യമ പുരസ്കാര വിതരണവും  തൈക്കാട് ഭാരത് ഭവൻ ഹൈക്കു തീയേറ്ററിൽ ബാബ ഈസി ഇംഗ്ലീഷ് ഡയറക്ടർ ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ മുൻ  മന്ത്രി എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു , സിനിമ താരങ്ങളായ എം. ആർ. ഗോപകുമാർ, സിനി കോലോത്തുകര,   നോവലിസ്റ്റ് ബദരി പുനലൂർ,എം.കെ സൈനുൽ ആബ്ദീൻ, പനച്ചമൂട് ഷാജഹാൻ, വില്ലറ്റ് കൊറേയാ എറണാകുളം,അഡ്വ. ലേഖ, നൂറുൽ ഹസൻ മണക്കാട്, സുലൈമാൻ ഖനി വിഴിഞ്ഞം എന്നിവർ പ്രസംഗിച്ചു.

വിവിധ കലാപരിപാടികൾക്ക് ശേഷം വൈകുന്നേരം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം മുക്കമ്പാലമൂട് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം മുൻ മന്ത്രി  വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ലൂതറൻ  സഭ ബിഷപ്പ്  അഡ്വ.റവ. റോബിൻസൺ ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. ഡോ. വാഴമുട്ടം ചന്ദ്രബാബു, എഴുത്തുകാരി ഷംസ്‌ ആബ്ദീൻ, ഡോ. ഗീത ഷാനവാസ്, ഡോ. അമാനുള്ള വടക്കാങ്ങര, ബാബ അലക്സാണ്ടർ, ഫിലിം പി. ആർ. ഒ അജയ് തുണ്ടത്തിൽ,ഗോപൻ ശാസ്തമംഗലം,ഗായിക മായ ദേവദാസ് എന്നിവർ  പ്രസംഗിച്ചു. ഷംസ്‌ ആബ്ദീന്റെ വഴി മാറിയ സ്വപ്‌നങ്ങൾ എന്ന പുസ്തകത്തിന്റെ കവർ പേജ് വി. എസ്. ശിവകുമാർ മുക്കമ്പാലമൂട് രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.പ്രമുഖൻ മാസികയുടെ പ്രകാശനം ബിഷപ്പ് റവ. റോബിൻസൺ ഡേവിഡ് ബാവ അലക്സാണ്ടർക്ക് നൽകി പ്രകാശിപ്പിച്ചു.പ്രമുഖൻ എക്സ്സലൻസി അവാർഡ് നൽകി ആദരിച്ചു.പ്രമുഖൻ മീഡിയ ചീഫ് പ്രമോട്ടർ പനച്ചമൂട് ഷാജഹാൻ സ്വാഗതവും മാനേജിങ് ഡയറക്ടർ സുലൈമാൻ ഖനി നന്ദിയും പറഞ്ഞു .   മനു പൂജപ്പുരയുടെ മാജിക് ഷോ, ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ മത മൈത്രി സംഗീതാർച്ചന, ഖാലിദ് പൊവ്വലിന്റെ മെന്റലിസം ക്ലാസ്, അസ്ന റഷീദ്, വേദിക, ശാരധ എന്നിവരുടെ  ഡാൻസ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All