newsതിരുവനന്തപുരം

ആരാധകരുടെ മനസുകളിൽ പ്രേം നസീർ ഇന്നും ജീവിക്കുന്നു.

Webdesk
Published Jul 21, 2025|

SHARE THIS PAGE!
തിരുവനന്തപുരം: പ്രേംനസീറെന്ന മഹാനടനെ വിമർശിക്കപ്പെടുന്നവർക്ക് ആ നടൻ്റെ മഹത്വമെന്തെന്ന് മനസിലാക്കുവാൻ ചരിത്രം പഠിക്കണമെന്നും ഇന്നും എക്കാലവും ആരാധകരുടെ മനസുകളിൽ ആ നടൻ ജീവിക്കുന്നു വെന്നും ഗായകൻ ജി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഒരെറ്റ പ്രാവശ്യം അടുത്തറിയാൻ സാധിച്ച തനിക്ക് പ്രേംനസീർ സമ്മാനിച്ച പേന ഇന്നും അമൂല്യ നിധിയായി കാത്തുസൂക്ഷിക്കുന്നുവെന്നും പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ പ്രേം സിംഗേഴ്സ് ഏഴാമത് പ്രതിമാസ ഗാനസന്ധ്യ ഉൽഘാടനം ചെയ്ത് വേണുഗോപാൽ വെളിപ്പെടുത്തി. സാഹസിക പാമ്പ് പിടുത്ത വനിത റോഷ്നി , മ്യുസിഷ്യൻ ഡോ: വേണുഗോപാലൻ നായർ, എൻ.ആർ.ഐ. പ്രതിഭകളായ എം.കെ. സൈനുലാബ്ദീൻ, എം.എച്ച്. സുലൈമാൻ, നാസർ കിഴക്കതിൽ, ഗായകരായ രാധികാ നായർ, സുന്ദരേശൻ, ഐശ്വര്യ നായർ , കെ. സോമനാഥൻ , ജയകുമാരി എന്നിവർക്ക് പ്രേംനസീർ പുരസ്ക്കാരങ്ങൾ ഗായകൻ വേണുഗോപാൽ സമർപ്പിച്ചു. ചലച്ചിത്ര താരം മായാവി ശ്വനാഥ് ഓണനിലാവ് ബ്രോഷർ പ്രകാശനം ചെയ്തു. സസ്നേഹം ജി. വേണുഗോപാൽ ചാരിറ്റി അഡ്മിൻ ഗിരീഷ്,സമിതി കൊല്ലം ചാപ്റ്ററിലെ സുൾഫിക്കർ, ദിലീപ് റെയ്മണ്ട് , സംസ്ഥാന സമിതിയിലെ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: വാഴമുട്ടം ചന്ദ്രബാബു, ജി. അജിത് കുമാർ, റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിച്ചു. പ്രേംസിംഗേഴ്സ് ഗായകരുടെ സംഗീത സന്ധ്യയും ഉണ്ടായിരുന്നു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All