newsThiruvanthapuram

രമേഷ്ബിജു ചാക്കയുടെ പുസ്തകം 'നടനം' പ്രകാശിപ്പിച്ചു

റഹിം പനവൂർ PH : 9946584007
Published Mar 21, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കഥകളി നടൻ കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണനെക്കുറിച്ച് രമേഷ്  ബിജു ചാക്ക എഴുതിയ 'നടനം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം കവിയും ഗാനരചയിതാവുമായ  ശ്രീകുമാരൻതമ്പി ഹരിപ്പാട് കലാമണ്ഡലം ബാലകൃഷ്ണന് നൽകി നിർവഹിച്ചു. കഥകളിയിൽ നടൻതന്നെ  കൃത്യതയോടെ  സ്വന്തം വേഷത്തെ അവതരിപ്പിക്കണമെന്നും  എന്നാൽ സിനിമയിൽ  സംവിധായകന്റെ നിർദ്ദേശത്തിന് അനുസരിച്ച്  മാത്രമേ അഭിനയിയ്ക്കാനാകൂ എന്നും  അദ്ദേഹം പറഞ്ഞു.  പുതിയ തലമുറയിൽപ്പെട്ടവർ കഥകളിയെ  ആസ്വദിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗോപൻ ശാസ്തമംഗലം, മഹേഷ്‌ ശിവാനന്ദൻ, റഹിം പനവൂർ, കരിയ്ക്കകം ത്രിവിക്രമൻ, ബൈജു ഗോപിനാഥൻ, അനീഷ് ഭാസ്കർ,  എസ്. പി പ്രദീപ്, എം. എസ്.ധനുഷ് , എ.ആർ. വിവേക്, എൻ. അപ്പുക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു.


റഹിം പനവൂർ
ഫോൺ :9946584007

Related Stories

Latest Update

Top News

News Videos See All