newsതിരുവനന്തപുരം

അമേരിക്കയിൽ നിന്നും മലയാള സിനിമയുമായി രതീഷ് ശേഖർ.

Webdesk
Published Aug 08, 2024|

SHARE THIS PAGE!
പഠനശേഷം അമേരിക്കയിൽ ജോലി നേടിയ യുവാക്കൾക്ക് മലയാള സിനിമയോടുള്ള തീവ്രമായ അഭിനിവേശം ചലച്ചിത്രമായി റിലീസാകുന്നു. 
അനൂപ് മേനോനും ലാലും അമേരിക്കയിൽ പോയി അഭിനയിക്കാൻ തയ്യാറായത് ഇവരുടെ കരുത്തായി മാറി. ഹോളിവുഡ് ശൈലിയിൽ ഒരു മലയാള ചിത്രം. ചെക്ക്മേറ്റ്.

രതീഷ് ശേഖർ,
രേഖഹരീന്ദ്രൻ
വിശ്വം നായർ, സുനിത് ജോൺ എന്നിവരാണ് തങ്ങളുടെ ആത്മാർപ്പണമായ ചെക്ക്മേറ്റ് സിനിമയുമായി കേരളത്തിൽ എത്തിയത്.

ഗുഡ് ആൻ്റ് ഈവിൾ ഗെയിം ആയ ചെസ്സ് ബോർഡിലെ ഓരോ കരുക്കൾക്കും ഈ സിനിമയുമായി ഗാഢബന്ധമുണ്ട്. 
അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങൾക്കുള്ളിലെ പകയും വിദ്വേഷവും ന്യൂജനറേഷൻ്റെ കാഴ്ചപ്പാടിൽ പറയുകയാണ് ചിത്രം. മുഴുവനായും അമേരിക്കയിൽ തന്നെ ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രം ചെക്ക്മേറ്റ് ഇന്നുമുതൽ തിയേറ്ററിൽ എത്തുകയാണ്.

സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ട്രെയ്ലറും, ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പത്ത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ബികെ ഹരിനാരായണൻ, വിനായക് ശശികുമാർ, 
 ധന്യസുരേഷ് മേനോൻ, ജോ പോൾ എന്നിവരുടെ വരികൾക്ക് സംവിധായകൻ രതീഷ് ശേഖർ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, 
സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

Related Stories

Latest Update

Top News

News Videos See All