newsതിരുവനന്തപുരം

മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

റഹിം പനവൂർ PH : 9946584007
Published Mar 24, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ  പൂജപ്പുര ഗവൺമെന്റ്  ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ  ഇഫ്താർ സംഗമവും മതസൗഹാർദ്ദ സമ്മേളനവും സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പ്  ഡയറക്ടർ  ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. സമിതി  സംസ്ഥാന സെക്രട്ടറി റസൽ സബർമതി അധ്യക്ഷനായിരുന്നു.
സിഡബ്ല്യൂസി ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം, ഡോ.പ്രഭാകരൻ പൈയാടക്കൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, റോബർട്ട്‌ സാം, കണിയാപുരം നാസറുദ്ദീൻ, അനിൽകുമാർ ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് , റഹിം പനവൂർ, അഡ്വ. മേരി ജോൺ, ആർ.രവീന്ദ്രൻ,  ആലിസ് കറിയ, വേണുഗോപാൽ,സിദ്ദീഖ് സുബൈർ, ഉഷ ആനന്ദ്,തസ്നീം, ചിത്രലേഖ,  വിനു റോയ്,  സിന്ധു വിശ്വനാഥ്  എന്നിവർ  സംസാരിച്ചു . ഉഷ ആനന്ദ് ചിൽഡ്രൻസ് ഹോമിന് പുസ്തകങ്ങൾ സമ്മാനിച്ചു. മികവ്  പുലർത്തിയ കുട്ടികൾക്ക് സമിതി  ഉപഹാരങ്ങൾ നൽകി. നന്മ  മാസികയുടെ ഇഫ്താർ പതിപ്പ്  ചടങ്ങിൽ  പ്രകാശനം ചെയ്തു.


റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All