news➤കൊച്ചി

മൂകാംബിക ക്ഷേത്രത്തിൽ തിരക്കഥാ പൂജ. ടൈറ്റിൽ പ്രഖ്യാപനം ഉടൻ.

എ എസ് ദിനേശ്
Published Apr 19, 2026|

SHARE THIS PAGE!
ജയസൂര്യ നായകനാക്കി കളങ്കാവൽ ഫെയിം ജിതിൻ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കർമ്മം, കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നിർവഹിച്ചു.

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം മുജീബ് മജീദ് നിർവ്വഹിക്കുന്നു.

ഓർഡിനറി, അനാർക്കലി, ഉടൻ റിലീസാകുന്ന കാളിയൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്  ചിത്രങ്ങളുടെ ടീമാണ് ഇതിൻ്റെ പിന്നിലുമുള്ളത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ ജോസും ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ  എഴുതുന്നു.

ഛായാഗ്രഹണം - ഫൈസൽ അലി,
എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ,
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.

ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. വേനൽക്കാലത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും. സിനിമാ പ്രേമികൾക്കിടയിൽ വലിയ കൗതുകം ജനിപ്പിച്ച സിനിമയാണിത്. കറുത്തച്ചൻ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്കെയിൽ ത്രില്ലർ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികൾ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All